ശബരിമലയിൽ യുവതികളെ എത്തിക്കാൻ സംഘപരിവാർ നീക്കമെന്ന് ആരോപണം
text_fieldsപത്തനംതിട്ട: മേടമാസ-വിഷു പൂജകൾക്കായി ശബരിമല നടതുറക്കുമ്പോൾ തെരഞ്ഞെടുപ്പു തീയതി അടുപ്പിച്ച് സംഘ്പരിവാർ മുൻ ൈകയിൽ യുവതികളെ ശബരിമലയിലെത്തിക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപണം. നവോത്ഥാന കേരളം കൂട്ടായ്മയാണ് ആരോപണവുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പിൽ വൈകാരികമായി വോട്ടർമാരെ സ്വാധീനിക്കാൻ അവസരമുണ്ടാകരുത് എന്നു കരുതിയാണ് നവോത്ഥാന കേരളം കൂട്ടായ്മ തെരഞ്ഞെടുപ്പുവരെ യുവതി പ്രവേശനത്തിനായുള്ള ഇടപെടലുകളിൽനിന്ന് വിട്ടുനിൽക്കുന്നത്.
ഇത് മനസ്സിലാക്കി സംഘ്പരിവാർ കേരളത്തിൽനിന്നോ അയൽ സംസ്ഥാനങ്ങളിൽനിന്നോ യുവതികളെ ശബരിമലയിലെത്തിച്ച് സംഘർഷാന്തരീക്ഷം സൃഷ്ടിച്ച് തെരഞ്ഞെടുപ്പിൽ ഗുണമുണ്ടാക്കാൻ കഴിയുമോ എന്ന ശ്രമമാണ് നടത്താനാലോചിക്കുന്നത്. ജാഗ്രതയോടെ ഈ നീക്കത്തെ മനസ്സിലാക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.