ശബരിമല കേസ്: പത്തുദിവസത്തിനകം വാദം തീർക്കണമെന്ന് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡൽഹി: ശബരിമല യുവതീപ്രവേശം ഉൾപ്പെടെ, വിശ്വാസവുമായി ബന്ധപ്പെട്ട കേസുകളിൽ പത്തുദിവസത്തിനകം വാദം പൂർത്തിയാ ക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. മതസ്ഥാപനങ്ങളിൽ സ്ത്രീകൾ വിവേചനം നേരിടുന്നുവെന ്ന വാദവുമായി ബന്ധപ്പെട്ട കേസിൽ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ചോദ്യങ്ങൾ മാത്രമേ പരിഗണിക്കൂയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ശബരിമല, ദർഗ കേസുകളിൽ 23 ദിവസം വാദം കേൾക്കണമെന്ന നിർദേശം അഭിഭാഷക സംഘടന മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ 10 ദിവസത്തിൽ കൂടുതൽ വാദത്തിനായി അനുവദിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു.
ശബരിമല പരിഗണനാ വിഷയങ്ങളിൽ അഭിപ്രായ സമവായം ഉണ്ടായിട്ടില്ലെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഏതൊക്കെ വിഷയത്തിലാണ് അഭിപ്രായ ഐക്യം ഉണ്ടാകാത്തത് എന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടില്ല.
വിശാല ബെഞ്ചിെൻറ പരിഗണനക്കായുള്ള വിഷയങ്ങൾ പുനഃക്രമീകരിക്കണമെന്ന സോളിസിറ്റർ ജനറലിെൻറ അഭ്യർഥന പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.