യുവതീ പ്രവേശനം തിരിച്ചടിയാകുമെന്ന് വിലയിരുത്തിയിരുന്നു -കോടിയേരി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ ശബരിമല പ്രശ്നവും പങ്കുവഹിെച്ചന്ന് പരസ്യമായി തുറന്നുസമ്മതിച്ച് സി.പി.എം. ശബരിമല ഉയർത്തി വിശ്വാസികളിൽ ഒരുവിഭാഗത്തെ തെറ്റിദ്ധരിപ്പിെച്ചന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ആദ്യമായാണ് ശബരിമല എൽ.ഡി.എഫ് പരാജയത്തിൽ പങ്കുവഹിെച്ചന്ന് സി.പി.എം നേതൃത്വം സമ്മതിക്കുന്നത്. വിശ്വാസികളിൽ ഒരുവിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു എന്ന് മാത്രമാണ് ഫലപ്രഖ്യാപനശേഷം സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റും മുഖ്യമന്ത്രിയും പറഞ്ഞിരുന്നത്. ജനുവരി ഒന്നിലെ വനിത മതിലിന് ശേഷം നവോത്ഥാന സംരക്ഷണ പ്രവർത്തനങ്ങളുടെ തുടർപ്രചാരണം നടത്താതിരുന്നതിനെ രാഷ്ട്രീയ എതിരാളികൾ എൽ.ഡി.എഫിന് എതിരായി ഉപയോഗിച്ചുവെന്ന് വിമർശനം ഉയർെന്നന്ന് കോടിയേരി പറഞ്ഞു.
അനുഭാവികൾ അടക്കം രാഷ്ട്രീയ അക്രമത്തിൽ പങ്കാളികളാവാൻ പാടില്ലെന്ന തൃശൂർ സംസ്ഥാന സമ്മേളന തീരുമാനം സി.പി.എമ്മിെൻറ പൊതുബോധമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും രണ്ട് ദിവസത്തെ സംസ്ഥാന സമിതി യോഗ തീരുമാനം വിശദീകരിക്കവെ അദ്ദേഹം പറഞ്ഞു.
ശബരിമല പ്രശ്നത്തിൽ തിരിച്ചടി ഉണ്ടാവുമെന്ന് മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനശേഷം നവോത്ഥാന സംരക്ഷണത്തിെൻറ തുടർപ്രചാരണം പിറകോട്ടുപോയി. തുടർ പ്രവർത്തനത്തിലെ വീഴ്ച ആശയകുഴപ്പം ഉണ്ടാക്കാൻ എതിരാളികൾ ഉപയോഗിച്ചു. വീടുവീടാന്തരം കയറി കോൺഗ്രസും ആർ.എസ്.എസും പ്രചാരണം നടത്തി. ഇത് തിരിച്ചറിയാൻ എൽ.ഡി.എഫിെൻറ പ്രാദേശിക പ്രവർത്തകർക്കും കഴിഞ്ഞില്ല. മോദി തന്നെ രംഗത്തിറങ്ങിയപ്പോഴാണ് തുറന്നുകാട്ടാൻ മുഖ്യമന്ത്രിയും എൽ.ഡി.എഫും ഇടപെട്ടത്.
എന്നാൽ ഒരു വിഭാഗം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ രാഷ്ട്രീയ ശത്രുക്കൾക്ക് കഴിഞ്ഞു. ഇതിൽ കുടുങ്ങി വിശ്വാസികളായ ഒരുവിഭാഗം എതിരായി വോട്ട് ചെയ്തു. അവരുടെ വിശ്വാസം വീണ്ടെടുക്കണം. നവോത്ഥാനമൂല്യ സംരക്ഷണ പ്രവർത്തനം തുടർന്നും ഏറ്റെടുക്കും. ബി.ജെ.പിക്ക് നേട്ടംകൊയ്യാൻ കഴിഞ്ഞില്ല. നേട്ടം യു.ഡി.എഫിന് പോയി.
അക്രമരാഷ്ട്രീയത്തിെനതിരായ തീരുമാനത്തിെൻറ ഭാഗമായി സി.പി.എം അംഗങ്ങളിലും അനുഭാവികളിലും പലരും മാറുന്നില്ല. അക്രമത്തിൽനിന്ന് അകന്ന് നിൽക്കുന്ന പ്രവർത്തനത്തിന് രൂപം നൽകുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.