ശബരിമല: സര്‍ക്കാർ നിലപാട് യുദ്ധപ്രഖ്യാപനം -എം.ടി. രമേശ്
text_fieldsമലപ്പുറം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിലെ സംസ്ഥാന സര്‍ക്കാർ നിലപാട് വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. വിശ്വാസികളായ യുവതികളാരും ശബരിമല ദര്‍ശനത്തിന് തയാറാവില്ല. പുറത്തുനിന്ന് സ്ത്രീകളെ ഇറക്കി മലകയറ്റാനുള്ള ചിലരുടെ ശ്രമം വിശ്വാസികള്‍തന്നെ നേരിടുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സുപ്രീം കോടതിവിധിയുടെ മറപിടിച്ച് ക്ഷേത്രാചാരങ്ങളെ തകര്‍ക്കാനും വിശ്വാസികളെ ദുര്‍ബലപ്പെടുത്താനുമുള്ള സി.പി.എമ്മിെൻറ ആസൂത്രിത നീക്കമാണ് മുഖ്യമന്ത്രിയുടെ നിലപാടിനു പിന്നില്‍. അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ‘ജന്മഭൂമി’യില്‍ ലേഖനം പ്രസിദ്ധീകരിച്ചതും ആര്.എസ്.എസ് നിലപാടും സംബന്ധിച്ച ചോദ്യങ്ങളോട് രമേശ് പ്രതികരിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.