ആക്ടിവിസ്റ്റുകൾ മലചവിട്ടാനെത്തിയതിന് പിന്നിൽ സി.പി.എം-ബി.ജെ.പി ഗൂഢാലോചന: മുല്ലപ്പള്ളി
text_fieldsതിരുവനന്തപുരം: ആക്ടിവിസ്റ്റുകളായ തൃപ്തി ദേശായിയുടെയും ബിന്ദു അമ്മിണിയുടെയും നേതൃത്വത്തില്‍ സ്ത്രീകള്‍ മല ചവിട്ടാനെത്തിയതിന് പിന്നില്‍ സി.പി.എം-ബി.ജെ.പി ഗൂഢാലോചനയുെണ്ടന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന് ദ്രന്‍. പിണറായി സര്‍ക്കാറിെൻറ അവ്യക്തമായ നിലപാട് മൂലമാണ് ശബരിമലയിലേക്ക് വീണ്ടും യുവതികള്‍ എത്തുന്നത്.
യുവതീപ്രവേശനത്തിന് ഉത്തരവിട്ട സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി ഇപ്പോഴും സ്വാഗതം ചെയ്യുകയാണ്. യുവതീപ്രവേശനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം നിലനില്‍ക്കുന്നു. മൊത്തത്തില്‍ ആശയക്കുഴപ്പം ഉള്ളതിനാലാണ് അതിെൻറ മറവില്‍ യുവതികള്‍ ശബരിമലയിലെത്തുന്നതെന്നും മുല്ലപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തൃപ്തി ദേശായിയുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണം. സംഘ്പരിവാര്‍ സ്വാധീനമുള്ള നാഗ്പൂരില്‍ നിന്നാണ് തൃപ്തിയുടെ വരവ്. കഴിഞ്ഞ തവണ ഇടതു സര്‍ക്കാറിെൻറ പിന്തുണയോടെ പൊലീസ് ഒരുക്കിയ സുരക്ഷയില്‍ സന്നിധാനത്തെത്തുകയും ഇത്തവണ തൃപ്തി ദേശായിയുടെകൂടെ മലചവിട്ടാനെത്തുകയും ചെയ്ത ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തി മന്ത്രി എ.കെ. ബാലനെ സന്ദര്‍ശിച്ചിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. മുഖ്യമന്ത്രി വിദേശ പര്യടനത്തിലായതിനാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ നാഥനില്ലാത്ത അവസ്ഥയാണ്. നിയമ മന്ത്രിക്ക് സര്‍ക്കാർ നിലപാട് വിശദീകരിക്കാന്‍ ബാധ്യതയുണ്ട്. ആക്ടിവിസ്റ്റുകളെ കുരുമുളക് സ്‌പ്രേയും മറ്റും ഉപയോഗിച്ച് ആക്രമിക്കുന്ന സംഘ്പരിവാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണ്.
ശബരിമലയെ കലാപഭൂമിയാക്കാന്‍ ശ്രമിച്ച സി.പി.എമ്മിനും അയോധ്യയാക്കാന്‍ ശ്രമിച്ച ബി.ജെ.പിക്കും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് ലോക്സഭ തെരഞ്ഞെടുപ്പ്. ആക്ടിവിസ്റ്റുകള്‍ക്ക് ടൂര്‍ നടത്താനുള്ള സ്ഥലമല്ല ശബരിമല. വിശ്വാസകാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.