Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആചാരങ്ങളും...

ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്നതിൽ സര്‍ക്കാര്‍ പരാജയം -എൻ.എസ്​.എസ്​

text_fields
bookmark_border
SUKUMARAN NAIR-kerala news
cancel

ചങ്ങനാശ്ശേരി: ഈശ്വര വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി എന്‍.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. ഇത്തരം സമീപനം ജനകീയ സർക്കാറിന്​ യോജിക്കാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവകക്ഷി യോഗത്തോടുള്ള പ്രതികരണമായാണ്​ ഇക്കാര്യം വ്യക്തമാക്കിയത്​. ആചാരങ്ങള്‍ സംരക്ഷിക്കുന്നതരത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും​ കഴിഞ്ഞദിവസം എൻ.എസ്​.എസ്​ മുന്നോട്ടുവെച്ച നിർദേശവും പരിഗണിച്ചി​ല്ലെന്നും സുകുമാരൻനായർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsskerala newssabarimala women entrymalayalam news
News Summary - Sabarimala Women Entry NSS -Kerala News
Next Story