സുവർണാവസര സ്വപ്നത്തിനിടയിലെ സുഖദർശനം
text_fieldsകോട്ടയം: മൂന്നു മാസത്തെ ആൾക്കൂട്ട ആക്രമണങ്ങൾ മറികടന്ന്, പുതുവർഷപ്പിറ്റേന്ന് പ ുലർച്ചെ, രണ്ടു യുവതികളുടെ ശബരിമല ദർശനം സാധ്യമാക്കിയത് അധികാരത്തിലേക്ക് കുറ ുക്കുവഴികൾ തേടിയവരുടെ സുവർണാവസര സ്വപ്നങ്ങൾക്കിടയിലെ സുഖനിദ്രയിൽ. ശബരിമ ല സുപ്രീംകോടതി വിധി സ്വാഗതം ചെയ്തവരാണ് ആർ.എസ്.എസ് ഉൾപ്പെടെ സംഘ്പരിവാർ സംഘ ടനകൾ.
സുപ്രീംകോടതി ഭരണഘടന ഉയർത്തിപ്പിടിച്ചു എന്നായിരുന്നു ആദ്യ പ്രതികര ണവും. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ അനന്തസാധ്യതകൾ തിരിച്ചറിഞ്ഞതോടെ, ഭരണഘടന ക്കുമേൽ ആചാരത്തെ പ്രതിഷ്ഠിച്ച ബി.ജെ.പിയെയടക്കം ആചാരസംരക്ഷണത്തിനായി ഇറങ്ങുകയായിരുന്നു. ഇത്തരം സാധ്യത ചൂണ്ടിക്കാട്ടിക്കൊടുത്തതിെൻറ െക്രഡിറ്റ് യഥാർഥത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കാണ്.
സജീവ സമരത്തിനായി ആചാരഘംഘനം, ആൾക്കൂട്ട ആക്രമണം, വ്യാജ ബലിദാനികളെ സൃഷ്ടിക്കൽ, വഴിതടയൽ, ഹർത്താലുകൾ, നുണപ്രചാരണം, ഭീഷണി തുടങ്ങി എല്ലാ തന്ത്രങ്ങളും ഉപയോഗിക്കപ്പെട്ടു. എന്തിന് ശബരിമലയിൽ ഭക്തരായ സ്ത്രീകളുടെ വയസ്സ് ആൾക്കൂട്ടത്തെ ബോധ്യപ്പെടുത്തേണ്ട അവസ്ഥമാത്രമല്ല, യുവതിയെന്ന് അവർക്ക് തോന്നിയാൽ ആക്രമിക്കപ്പെടുന്നതിൽ വരെയെത്തി കാര്യങ്ങൾ. മുമ്പ് പമ്പ ക്ഷേത്രം വരെ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ചെല്ലാമായിരുന്നുവെന്നിരിക്കെ,അതിനുള്ള അവസരവും സമരക്കാർ നിഷേധിച്ചു.
അതിനു പുറമേയാണ് കാലഹരണപ്പെട്ട രാജാവിനെയും രാജഗുരുവെന്ന തന്ത്രിയെയുമൊക്കെ, പുനഃസൃഷ്ടിച്ച് ഭരണകൂടത്തിനുമേൽ അവർക്ക് എന്തോ സവിശേഷ ആചാര സംരക്ഷണാധികാരം ഉണ്ടെന്നു വരുത്താനുള്ള ശ്രമം. നാമജപഘോഷയാത്രക്കും അയ്യപ്പ ജ്യോതിക്കും എല്ലാ പിന്തുണയും നൽകിയത് എൻ.എസ്.എസ് ആയിരുന്നു. അവരുടെ നിലപാടാണ് കൊടിപിടിക്കാതെ ആചാരസംരക്ഷണ സമരത്തിന് ഇറങ്ങാൻ കോൺഗ്രസിനെയും ചെന്നിത്തലയെയുമൊക്കെ പ്രേരിപ്പിച്ചതും. എൻ.എസ്.എസ് സ്ഥാപക നേതാവ് മന്നത്തു പത്മനാഭെൻറ ജയന്തി ആഘോഷവേളയിൽ, ജന്മദിനത്തിലാണ് യുവതീപ്രവേശനം നടന്നത്. ശിവഗിരി തീർഥാടനം അവസാനിച്ചതിനു പിറ്റേന്നുമാണിത്.
ശബരിമലയിൽ ഒരില അനങ്ങുന്നതു പോലും ഞങ്ങൾ അറിഞ്ഞാണെന്നായിരുന്നു സംഘ്പരിവാർ അവകാശവാദം. ശബരിമല ആർ.എസ്.എസ് നേതാവിെൻറ അധീനതയിൽ ആയ സന്ദർഭവുമുണ്ടായി. ദർശനം തേടിയ ഒാേരാ യുവതിയെയും പേടിപ്പിച്ച് തിരിച്ചിറക്കുേമ്പാഴും ആൾക്കുട്ടം വിജയഭേരിയിൽ ആർത്തട്ടഹസിച്ചു. വനത്തിനു നടുവിലെ ക്ഷേത്രമെന്നനിലയിൽ നടപടിക്കുള്ള സർക്കാരിെൻറയും പൊലീസിെൻറയും പരിമിതി സംഘ്പരിവാറുകാർ മുതലെടുത്തു. വ്യാജ ബലിദാനികളെ സൃഷ്ടിക്കുന്ന അവർക്ക് ശബരിമലയിൽ അത്തരത്തിൽ ഒരാളെ കിട്ടുക എന്നത് സുവർണാവസരം തുറക്കാനുള്ള താേക്കാലുമായിരുന്നു. ബലിദാനിയില്ലെങ്കിൽ പൊലീസ് മർദനത്തിൽ ഒരാളെക്കിട്ടിയാലും തൃപ്തരായേനെ. അതിനവസരമുണ്ടാക്കാത്തതിെൻറ പേരിൽ സർക്കാരും പൊലീസും കേട്ട പഴി ചില്ലറയല്ല.
നിരവധി അറസ്റ്റുകൾക്കു ശേഷവും ഒരു നാമജപം കേട്ടാൽ ഒാടിയെത്താനുള്ള ആളുകൾ ഇപ്പോഴും സംഘ്പരിവാറിന് അവിടെയുണ്ടായിരുന്നു. എന്നാൽ ‘ധൈര്യമുണ്ടെങ്കിൽ ഒന്ന് കയറ്റിനോക്ക് ’ എന്ന വെല്ലുവിളിക്കും യുവതി കയറിയാൽ ആത്മഹത്യചെയ്യും, ഞങ്ങളെ ചവിട്ടിമാത്രമേ യുവതി മലചവിട്ടൂ എന്നീ അവകാശവാദങ്ങൾക്കും നടുവിലൂെടയാണ് ഒരിക്കൽ പേടിച്ചിറങ്ങിയ രണ്ടു യുവതികൾ സുഖ ദർശനം നടത്തി മടങ്ങിയത്. ശരണംവിളിക്കുപകരം ‘അവളെ കൊല്ല്’ എന്ന് ആക്രോശിച്ച് ആചാരസംരക്ഷണ കുത്തക ഏറ്റെടുത്തവർ സുഖനിദ്രയിലായിരുന്നപ്പോഴായിരുന്നു ഇത്. ഇപ്പോൾ ‘പിണറായി വിജയൻ ചതിച്ചു’എന്ന നിലവിളിയാണ് ഉയരുന്നത്.
മുമ്പ് സ്ത്രീകൾ കയറിയാൽ നടയടച്ച് താക്കോൽ കൊടുത്ത് മലയിറങ്ങുമെന്ന് പ്രഖ്യാപിച്ച തന്ത്രിയും ‘ഉത്തരവിട്ട’ പന്തളം ശശിരാജാവും യുവതികൾ ഇറങ്ങി മണിക്കൂറുകൾക്കു ശേഷമാണ് വിവരം അറിഞ്ഞത്. യുവതികൾ കയറിയതിന് നടയടച്ച് ശുദ്ധിവരുത്തിയ തന്ത്രി മാസങ്ങൾക്കുമുമ്പ് ആർ.എസ്.എസ് നേതാവ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി ശ്രീകോവിലിന് പുറം തിരിഞ്ഞു നിന്ന് നടത്തിയ ആചാരലംഘനത്തിന് ഇതുവരെ പരിഹാരം ചെയ്തതായി അറിവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.