ശബരിമലവിധി ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജല്ലിക്കെട്ടും കാളപൂട്ടും പോലെയല്ല ശബരിമലവിധിയെന്നും മൗലികാവക ാശങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള നിയമനിര്‍മാണം സാധ്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വി ജയന് നിയമസഭയിൽ പറഞ്ഞു. ശബരിമലയിലെ സുപ്രീംകോടതിവിധി മറികടക്കുന്നതിന് നിയ മനിർമാണം വേണമെന്ന പ്രതിപക്ഷത്തിെൻറ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭരണഘടനയുടെ അടിസ്ഥാനതത്ത്വങ്ങള്‍ വിശകലനം ചെയ്താണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. മൗലികാവകാശങ്ങൾ ബന്ധപ്പെടുത്തിയതിനാൽ വിധിക്കുമേൽ ഇനിയൊരു നിയമനിര്‍മാണം സാധ്യമല്ലെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. ഇതുമനസ്സിലാക്കിയാണ് കേന്ദ്രം പോലും നിയമനിർമാണത്തിൽ മൗനംപാലിക്കുന്നത്. വസ്തുതകൾ ഇതായിരിക്കെ കേരളത്തിൽ ഒരുവിഭാഗം ഭക്തരെ കബളിപ്പിക്കുകയായിരുന്നു.
വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും വേണമെങ്കില്‍ സേനയെ അയക്കാമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അറിയിച്ചത്. കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചപ്പോഴാണ് അവരെ നയിക്കുന്ന പാര്‍ട്ടിയും മറ്റ് ചിലരും ചേര്‍ന്ന് ശബരിമലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. ആദ്യം വിധിയെ സ്വാഗതം ചെയ്തവര്‍ പിന്നീട് രാഷ്ട്രീയ മുതലെടുപ്പിനായി സംഘർഷത്തിലേക്ക് പ്ലേറ്റ് മാറ്റുകയായിരുെന്നന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ പോകണമോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്. അല്ലാതെ സര്‍ക്കാര്‍ ഇടപെട്ട് ഒരാളെയും അവിടെ കയറ്റിയിട്ടില്ല. മുന്‍ വര്‍ഷത്തേതുപോലെ ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും ഇത്തവണയും സ്വീകരിക്കും. ഏതെങ്കിലും ഒരു വിഭാഗത്തിെൻറ സര്‍ക്കാറല്ല കേരളത്തിലേത്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന നിലപാടാണുള്ളത്. വിശ്വാസത്തിെൻറ പേരുപറഞ്ഞ് ഏതെങ്കിലും വിഭാഗം അക്രമത്തിന് മുതിര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കും. ക്രമസമാധാനം നടപ്പാക്കേണ്ടത് സംസ്ഥാനസര്‍ക്കാറിെൻറ ചുമതലയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.