യുവതീപ്രവേശനം സാധ്യമാക്കിയത് പൊലീസിെൻറ തന്ത്രപരമായ നീക്കം
text_fieldsപത്തനംതിട്ട: ശബരിമലയിൽ യുവതീപ്രവേശനം സാധ്യമായത് പൊലീസിെൻറ ദീർഘ തയാറെടുപ് പുകൾക്ക് ഒടുവിൽ. പൊലീസ് തന്ത്രത്തിനു മുന്നിൽ പൊളിഞ്ഞത് സംഘ്പരിവാർ അജണ്ട. സെപ് റ്റംബർ 28ന് സുപ്രീംകോടതി ഉത്തരവ് വന്നശേഷം യുവതികൾ എത്തിയപ്പോഴെല്ലാം പ്രവേശിപ്പിക ്കാൻ പൊലീസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. അതിനാൽ ഇതുവരെ നടത്തിയ നീ ക്കങ്ങളിലെ പിഴവുകൾ പരിഹരിച്ച് അതീവ തന്ത്രപരവും സൂക്ഷ്മവുമായ നടപടികളിലൂടെയു ള്ള നീക്കമാണ് വിജയിച്ചത്.
പൊലീസ് ഒത്തുകളിച്ചാണ് ശബരിമലയിൽ വനിതകളെ പ്രവേ ശിപ്പിക്കാത്തതെന്ന ആക്ഷേപത്തിെൻറ മുനയൊടിക്കുകയാണ് പൊലീസ് ഇൗ നടപടിയിലൂടെ. പ്രതിഷേധം എങ്ങനെ മറികടക്കാമെന്നതിൽ പൊലീസ് നടത്തിയ ആസൂത്രണമാണ് ബിന്ദുവിെൻറയും കനകദുർഗയുടെയും ക്ഷേത്രപ്രവേശനം സാധ്യമാക്കിയത്.
ഇവരുടെ വരവ് സമരക്കാരോ മാധ്യമ പ്രവർത്തകരോ അറിയാതിരിക്കാൻ പൊലീസ് അതിജാഗ്രത പുലർത്തി. കഴിഞ്ഞ 24ന് മടങ്ങിപ്പോേകണ്ടിവന്ന കനകദുർഗയെയും ബിന്ദുവിനെയും ബുധനാഴ്ച പുലർച്ചെ രഹസ്യമായാണ് പൊലീസ് സന്നിധാനെത്തത്തിച്ചത്. സുരക്ഷ ആവശ്യപ്പെട്ട് ഇവർ ചൊവ്വാഴ്ചയാണ് പൊലീസിനെ സമീപിച്ചത്. തിരിച്ചറിയാനാകാത്ത വിധം തുണികൊണ്ട് മുഖംമറച്ചാണ് യുവതികൾ എത്തിയത്. മഫ്തിയില്‍ പൊലീസ് ഇവരെ പിന്തുടര്ന്നു.
ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ പോലും അറിയിക്കാതെ െഎ.ജിയുടെ ബന്ധുക്കൾ എന്ന നിലയിലായിരുന്നു വടക്കേനടവഴി പുലര്‍ച്ചെ മൂന്നേമുക്കാലോടെ സന്നിധാനത്തെത്തിച്ചത്. പൊലീസുകാർ തന്നെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതും.
സമരഭടന്മാരായി പ്രതിദിനം 1500 പേർ സന്നിധാനത്തുെണ്ടന്നും യുവതീപ്രവേശനം തടയൽ ആർ.എസ്.എസ് ഏറ്റെടുത്തിരിക്കുകയാണെന്നുമാണ് പ്രചരിപ്പിച്ചിരുന്നത്. ഇതെല്ലാം പൊളിച്ചടുക്കുന്നതായി പൊലീസ് നീക്കം. തുലാമാസപൂജ, ചിത്തിര ആട്ടവിശേഷം, മണ്ഡലകാലം എന്നീ സമയങ്ങളിലെല്ലാം ദർശനത്തിനു യുവതികളെത്തിയെങ്കിലും വിവരം അപ്പോൾ തന്നെ സന്നിധാനത്ത് തമ്പടിച്ച സമരക്കാരായ സംഘ്പരിവാറുകാർ അറിയുമായിരുന്നു. പൊലീസിലെ സംഘ് അനുഭാവികളാണ് വിവരം സമരക്കാർക്ക് കൈമാറിയിരുന്നത്. ബുധനാഴ്ച യുവതികളെ ദർശനത്തിനെത്തിച്ച പൊലീസുകാരിൽ സംഘ് അനുഭാവികളുണ്ടായിരുന്നില്ല. ഇതിനും പൊലീസ് തയാറെടുപ്പ് നടത്തിയിരുന്നു.
ആർ.എസ്.എസിെൻറ രണ്ടു ജില്ലകളുടെ നേതൃത്വം വഹിക്കുന്ന വിഭാഗീയ് ചുമതലയിലുള്ളവരാണ് സന്നിധാനത്തെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി വന്നിരുന്നത്. അതത് ദിവസങ്ങളിൽ സന്നിധാനത്ത് സമരഭടന്മാരായി എത്തുന്നവരുടെ ഫോൺ നമ്പറുകൾ സഹിതം വിവരങ്ങൾ അതതിടത്തെ പ്രദേശിക കമ്മിറ്റികൾ സന്നിധാനത്തുള്ള വിഭാഗീയ ചുമതലക്കാരന് നൽകുമായിരുന്നു. പമ്പ മുതൽ സന്നിധാനംവരെയാണ് ഇവർ വലിയ നെറ്റ്വർക്കുമായി കാവൽ നിന്നിരുന്നത്. ഇതെല്ലാം മനസ്സിലാക്കിയാണ് പൊലീസ് തന്ത്രം മെനഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.