ശബരിമല സ്ത്രീ പ്രവേശനം: പന്തളത്ത് ആയിരങ്ങൾ പെങ്കടുത്ത നാമജപഘോഷയാത്ര
text_fieldsപന്തളം: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ പന്തള ത്ത് വൻ നാമജപഘോഷയാത്ര. ശബരിമല ആചാരങ്ങൾക്കെതിരായ കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് അയ്യപ്പധർമ സംരക്ഷണ സമിതിയുടെയും പന്തളം കൊട്ടാരത്തിെൻറയും നേതൃത്വത്തിൽ ഘോഷയാത്ര നടന്നത്. പന്തളം മെഡിക്കൽ മിഷൻ കവലയിൽനിന്ന് കൊട്ടാരത്തിലേക്കുള്ള യാത്രയിൽ വനിതകളടക്കം ആയിരങ്ങൾ പെങ്കടുത്തു.
അയ്യപ്പനാമങ്ങളും ശരണം വിളികളും ഉരുവിട്ട് ചൊവ്വാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച ഘോഷയാത്ര അേഞ്ചാടെയാണ് പന്തളം കൊട്ടാരത്തിലെത്തിയത്. ഒരുമണിക്കൂറോളം എം.സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പന്തളം കൊട്ടാരം കുടുംബാംഗങ്ങൾ, അമ്പലപ്പുഴ, ആലങ്ങാട്ട് പേട്ടസംഘങ്ങൾ, തിരുവാഭരണ വാഹക സ്വാമിമാർ, മുൻ മേൽശാന്തിമാർ, തന്ത്രി കുടുംബാംഗങ്ങൾ, പല്ലക്ക് വാഹകർ, പടക്കുറുപ്പന്മാർ, അയ്യപ്പസേവ സംഘം പ്രവർത്തകർ എന്നിവർ പങ്കെടുത്തു. തുടർന്നു നടന്ന യോഗം സ്വാമിനി ജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്തു.
ആചാര്യന്മാരുണ്ടാക്കിയ ഹിന്ദുവിെൻറ ആചാരങ്ങൾ ഒരു കോടതിക്കും മാറ്റിമറിക്കാൻ അവകാശമില്ല. ഭരണഘടന ഉണ്ടാകുന്നതിനു മുമ്പുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് ഹിന്ദുവിേൻറത്. വിധി പുനഃപരിശോധിക്കാൻ കോടതിക്കു കഴിയണം. ഇതിനായി ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അവർ പറഞ്ഞു.
അനുകൂല വിധിയിൽ പ്രതീക്ഷയർപ്പിച്ചാണ് കൊട്ടാരം മുന്നോട്ടുപോകുന്നതെന്ന് അധ്യക്ഷത വഹിച്ച കൊട്ടാരം നിർവാഹക സംഘം പ്രസിഡൻറ് പി.ജി. ശശികുമാർ വർമ പറഞ്ഞു. ശബരിമല തന്ത്രി കണ്ഠരര് മോഹനര്, കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണവർമ, ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, ശിൽപ നായർ, നടൻ ദേവൻ, പന്തളം ശിവൻകുട്ടി, എസ്. കൃഷ്ണകുമാർ, രാഹുൽ ഈശ്വർ, പ്രയാർ ഗോപാലകൃഷ്ണൻ, തന്ത്രി അക്കീരമൺ കാളിദാസഭട്ടതിരി, അയ്യപ്പ ധർമ സംരക്ഷണ സമിതി ചെയർമാൻ കെ.ആർ. രവി, യോഗക്ഷേമ സഭ ജില്ല പ്രസിഡൻറ് ഹരികുമാർ നമ്പൂതിരി, വലിയ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് പൃഥ്വിപാൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.