ശബരിമല: വിശ്വാസത്തെ തകർക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ശ്രീധരന്‍ പിള്ള
text_fieldsകോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുഖ്യമരന്തി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. സ്റ്റാലിന്‍ ആരാധകനായ മുഖ്യമന്ത്രി ശബരിമലയിലെ വിശ്വാസങ്ങളെ തകർക്കാനാണ് ശ്രമിക്കുന്നത്. 1956 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിന് ശ്രമിക്കുന്നുണ്ട്. എ.കെ.ജി ഉള്‍പ്പടെയുള്ളവര്‍ ഇതിന് ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിെൻറ പാര്‍ട്ടിക്കാര്‍ തന്നെ അത് പരാജയപ്പെടുത്തിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമലയിൽ വിശ്വാസം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ആര് മുന്നോട്ട് വന്നാലും അവർക്കൊപ്പം നില്‍ക്കും. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല സുപ്രീംകോടതിയുടെ വിധി പ്രസ്താവം. ശബരിമലയില്‍ പ്രത്യേകതകളൊന്നുമില്ല എന്ന വിധി അംഗീകരിക്കാനാവില്ല. കോടതിയല്ല ആര് പറഞ്ഞാലും ഇത് അംഗീകരിക്കാനാവില്ല. കോടതി വിധി വിശ്വാസത്തില്‍ ഇടപെട്ടാല്‍ അംഗീകരിക്കാനാവില്ല. വിശ്വാസത്തെ കുറിച്ച് തെളിവെടുക്കാന്‍ കോടതി തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ കേന്ദ്രമല്ല കേരളമാണ് തീരുമാനം എടുക്കേണ്ടത്. കേരള നിയമത്തിെൻറ മൂന്നാം ചട്ടം റദ്ദാക്കിയതിനാൽ സംസ്ഥാനമാണ് ഇതിൽ നിയമനിർമാണം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. മറ്റ് ഉദാഹരണങ്ങള്‍ വെച്ച് ശബരിമലയെ വിലയിരുത്താനാകില്ല. സത്യവാങ്മൂലം കൊടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരുകള്‍ മാറുന്നതിനനുസരിച്ച് വിശ്വാസങ്ങള്‍ മാറ്റാന്‍ കഴിയുമോ എന്നും ശ്രീധരന്‍പിള്ള ചോദിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.