ശബരിമല: പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണം -ബി.ജെ.പി
text_fieldsതിരുവനന്തപുരം: ശബരിമലയിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. പ്രാർഥന നടത്തുന്നവരുടെ പന്തൽ പൊളിക്കാൻ പൊലീസിന് എന്തധികാരമെന്നും ശ്രീധരൻപിള്ള ചോദിച്ചു.
നിരോധനാജ്ഞ പ്രഖ്യാപിക്കാൻ പാടില്ലാത്തതാണ്. വിശ്വാസികളായവരെ പൊലീസ് ആക്രമിച്ചു. പ്രകോപനമുണ്ടാക്കിയത് ദേവസ്വം മന്ത്രിയാണ്. പൊലീസ് പരിശീലനം പൂർത്തിയാക്കാത്തവരാണ് അക്രമങ്ങൾ നടത്തിയത്. യുവതികളെ തടയുമെന്ന് പറഞ്ഞ കോൺഗ്രസ് നേതാവിന് സർക്കാർ സൗകര്യം ചെയ്തു കൊടുത്തു.
ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ യുവമോർച്ച പ്രവർത്തകർ ലംഘിക്കും. പ്രതീകാത്മ സമരത്തിന്‍റെ ഭാഗമായിട്ടാണ് ലംഘനമാണ്. മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണം അപലപനീയമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി.
പ്രതിഷേധ പരിപാടികൾ വരുന്ന അഞ്ച് ദിവസം തുടരും. 23 മുതൽ 30 വരെ പഞ്ചായത്ത് തലത്തിൽ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശ്രീധരൻപിള്ള മാധ്യമങ്ങളെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.