ശബരിമല: പ്രത്യേക നിയമസഭ വിളിച്ചുകൂട്ടണം -ശ്രീധരൻ പിള്ള
text_fieldsകോഴിക്കോട്: ശബരിമല വിഷയത്തിൽ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുകൂട്ടി കേന്ദ്രത്തോട് ഇടപെടാൻ ആവശ്യപ്പെടണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. ശബരിമല പ്രക്ഷോഭം പാതിവഴിയിൽ ഉപേക്ഷിച്ച കോൺഗ്രസ് ആണും പെണ്ണുംകെട്ട നിലപാടാണ് എടുത്തതെന്നും ശ്രീധരൻ പിള്ള വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ശബരിമലയുമായി ബന്ധപ്പെട്ട് പ്രത്യക്ഷസമരം വേണ്ടെന്നും പ്രക്ഷോഭത്തിന് കൊടിയും ഔദ്യോഗിക ചിഹ്നവും ഉപയോഗിക്കേണ്ടെന്നും എ.ഐ.സി.സി പ്രസിഡൻറാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ബി.ജെ.പി വിശ്വാസികൾക്കൊപ്പമാണ്. മുഖ്യമന്ത്രി വിദേശത്തുനിന്ന് എത്തിയാൽ നിയമസഭ വിളിച്ചുകൂട്ടണം. ഇതിന് എൽ.ഡി.എഫും യു.ഡി.എഫും മുൻകൈയെടുക്കണം.
ആഭ്യന്തര തീർഥാടന കേന്ദ്രമായതിനാൽ ശബരിമല സംസ്ഥാന സർക്കാർ അധികാരപരിധിക്ക് കീഴിലാണ്. കേന്ദ്രത്തിന് ഒന്നുംചെയ്യാനില്ല. കേന്ദ്ര ഇടപെടൽ ആവശ്യമാണെന്ന് പറയേണ്ടത് സംസ്ഥാന സർക്കാറാണ്. മന്ത്രിസഭയാണ് ഭരണഘടനാപരമായി ഇത്തരം തീരുമാനമെടുക്കേണ്ടതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.