വിധി ആചാരങ്ങളിൽ പൊളിച്ചെഴുത്തിന് വഴിതുറക്കും
text_fieldsശബരിമല: പ്രായഭേദമില്ലാതെ ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകിയ സുപ്രീംകോടതി വിധി ആരാധനാലയങ്ങളിലെ ആചാരാനുഷ്ഠാനങ്ങളിൽ പൊളിച്ചെഴുത്തിന് വഴിതുറക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹിന്ദു പൊതു ആരാധനാലയ പ്രവേശനചട്ടം മൂന്ന്(ബി) റദ്ദാക്കിയതും ശബരിമലയിൽ പ്രവേശനത്തിന് ലിംഗ, പ്രായ വിവേചനം പാടില്ലെന്നുമുള്ളതാണ് സുപ്രീംകോടതി വിധിയിലെ കാതലായ ഭാഗം. വിശ്വാസത്തിെൻറ പേരിൽ ലിംഗവിവേചനം പാടില്ലെന്ന കോടതി നിരീക്ഷണം മറ്റുമതങ്ങളിലും തുടരുന്ന ഇത്തരം വിവേചനങ്ങൾ ഇല്ലാതാകുന്നതിനും വഴിതെളിക്കുമെന്ന് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഷർട്ട് ധരിക്കാതിരിക്കൽ മുതൽ പൊങ്കാലയിടുന്നതിൽ വരെ തുടരുന്ന വിവേചനം ചോദ്യം ചെയ്യെപ്പടുന്നതിന് വിധി ഇടയാക്കും. സംസ്ഥാനത്ത് സ്ത്രീ പ്രവേശനം വിലക്കുന്നതോ നിയന്ത്രിക്കുന്നതോ ആയ ഒേട്ടറെ ക്ഷേത്രങ്ങളുണ്ട്. അവിടങ്ങളിലൊന്നും നിയന്ത്രണങ്ങൾ ഇനി തുടരാനാവില്ല. ദേവസ്വം ബോർഡിെൻറ അടക്കം ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഷർട്ട് ധരിച്ച് പ്രവേശിക്കാൻ അനുവദിക്കാറില്ല. ഇതിനെ എസ്.എൻ.ഡി.പി യോഗം എതിർക്കുന്നുണ്ട്. അതേസമയം, എൻ.എസ്.എസിെൻറ അധീനതയിലുള്ള ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കുന്നതിന് വലക്കുണ്ട്.
ആറ്റുകാൽ അടക്കം ക്ഷേത്രങ്ങളിൽ നടന്നുവരുന്ന പൊങ്കാലയിടൽ ചടങ്ങ് സ്ത്രീകളാണ് നിർവഹിക്കുന്നത്. പുരുഷന്മാർ പൊങ്കാലയിടുന്നത് ആചാരപരമായി െതറ്റായാണ് കാണുന്നത്. ഹിന്ദു പൊതു ആരാധനാലയ പ്രവേശന ചട്ടം മൂന്ന്(ബി) റദ്ദാക്കിയതോടെ രജസ്വലയായ സ്ത്രീക്ക് ക്ഷേത്രപ്രവേശനം വിലക്കുന്നതും ഒരാൾ മരിച്ചാൽ 16 ദിവസം അശുദ്ധി കൽപിച്ച് (പുല വാലായ്മ) മരിച്ച ആളുടെ രക്തബന്ധമുള്ളവർക്ക് ക്ഷേത്ര പ്രവേശനം വിലക്കുന്ന ആചാരവും ചോദ്യം ചെയ്യപ്പെടാം. പ്രസവശേഷമുള്ള സമയം, ശരീരത്തിൽ മുറിവുകളോ രക്തം പൊടിയുന്ന അവസ്ഥയോ ഉള്ളവർക്ക് പ്രേവശനം വിലക്കുന്നതിനും നിയമപരമായ അസ്തിത്വം ഇല്ലാതായിരിക്കുകയാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
മുസ്ലിം ആരാധനാലയങ്ങളിൽ സ്ത്രീ പ്രവേശം സാർവത്രികമാക്കാനും വിധി വഴിതെളിക്കുമെന്ന് അഭിപ്രായമുയരുന്നുണ്ട്. ആറ്റുകാല് പൊങ്കാലക്ക് പുരുഷന്മാര്ക്കും അനുമതി വേണമെന്ന ഹരജി ഹൈകോടതി തള്ളിയിരുന്നു. വിശ്വാസങ്ങെളയും ആചാരങ്ങെളയും ചോദ്യം ചെയ്യുന്നു എന്നുള്ളതുകൊണ്ടാണ് അന്ന് ഹരജി തള്ളിയത്. ശബരിമലയുടെ കാര്യത്തിൽ ഇപ്പോഴുണ്ടായ വിധി ആറ്റുകാൽ പൊങ്കാലയിടാൻ പുരുഷന്മാർ തയാറായാൽ നിയമപരമായി തടയാൻ കഴിയാത്ത സ്ഥിതി ഉണ്ടാക്കുമെന്ന് ൈഹകോടതിയിലെ അഭിഭാഷകൻ ബി. കൃഷ്ണരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.