യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവർ ശബരിമലയിൽ സജീവമായതായി സ്പെഷൽ കമീഷണർ റിപ്പോർട്ട്
text_fieldsകൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ സന്നിധാനത്തും പമ്പയില ും കൂടുതല്‍ സജീവമായതായി സ്പെഷൽ കമീഷണറുടെ റിപ്പോർട്ട്. സ്ത്രീകൾക്ക് നേരെ ശബര ിമലയിലുണ്ടാകുന്ന അക്രമസംഭവങ്ങൾ ഇവരുടെ ശത്രുതാപരമായ സ്വഭാവമാണ് സൂചിപ്പിക് കുന്നതെന്നും സ്പെഷൽ കമീഷണർ എം. മനോജ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് രണ്ട് യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദീകരണം നൽകാൻ ഡിവിഷൻബെഞ്ച് സർക്കാറിനോട് ആവശ്യപ്പെട്ടു.
ജനുവരി രണ്ടിന് പുലർച്ച ബിന്ദു, കനകദുര്‍ഗ എന്നീ യുവതികളാണ് പതിനെട്ടാംപടി ചവിട്ടാതെ ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സന്നിധാനം കോംപ്ലക്സിലെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ഇവർ മേലെ തിരുമുറ്റത്ത് എത്തിയത്. മൂന്നിന് രാവിലെ 10.30ന് ആന്ധ്രപ്രദേശില്‍നിന്ന് വന്ന ബസിന് നേരെ തമിഴ്നാട് സ്വദേശിയായ പവന്‍രാജ് എന്നയാള്‍ കല്ലെറിഞ്ഞു. ബസിൽ സ്ത്രീകളുണ്ടെന്ന തോന്നലിനെ തുടർന്നായിരുന്നു കല്ലേറ്. നിലക്കല്‍ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. നാലിന് രാവിലെ 9.30ന് പമ്പയിൽനിന്ന് സന്നിധാനത്തേക്ക് പോകാനായി ഒരു ട്രാന്‍സ് ജെന്‍ഡര്‍ യാത്ര തിരിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് അവർ പിൻവാങ്ങി.
അതേസമയം, നേരത്തേ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സമാധാനപൂർവം ദര്‍ശനം നടത്താൻ സാഹചര്യമുണ്ടായിരുന്നു. പ്രതിഷേധക്കാർ ശബരിമലയിൽ സജീവമായെന്ന് സൂചിപ്പിക്കുന്ന കാര്യങ്ങളാണിവ. ഒരു ലക്ഷത്തോളം ഭക്തര്‍ ഇപ്പോൾ ദിനംപ്രതി ശബരിമലയില്‍ സന്ദര്‍ശനത്തിന് എത്തുന്നുണ്ട്. മകരവിളക്ക് കാലത്ത് ഭക്തജന പ്രവാഹം കൂടാനിരിക്കെ സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നതിലെ അപകട സാധ്യത വര്‍ധിക്കാൻ കാരണമാകുന്ന തരത്തിലുള്ള സൂചനകളാണ് ഇൗ അക്രമ സംഭവങ്ങൾ നൽകുന്നത്. ഇക്കാര്യം നിരീക്ഷക സമിതിയുടെ രണ്ടാം റിപ്പോർട്ടിൽ വിശദമായി വ്യക്തമാക്കിയിട്ടുണ്ടെന്നും സ്പെഷൽ കമീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.