ശബരിമല: സുപ്രീംകോടതി നിർദേശ പ്രകാരം 17ന് അഭിഭാഷക യോഗം
text_fieldsന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന ഹരജിയുടെ അടിസ്ഥാ നത്തിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഒമ്പതംഗ ബെഞ്ചിലേക്ക് വിട്ട പരിഗണന വിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ ബന്ധപ്പെട്ട അഭിഭാഷകർ ഈ മാസം 17ന് പ്രത്യേകമായി യോഗം ചേരും. ചീഫ് ജസ്റ്റിസിെൻറ നിർദേശ പ്രകാരം നടക്കുന്ന ഈ യോഗത്തിൽ സുപ്രീംകോടതി സെക്രട്ടറി ജനറൽ പങ്കെടുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസിെൻറ നേതൃത്വത്തിലുള്ള ഒമ്പതംഗ ബെഞ്ച് തിങ്കളാഴ്ച വിഷയം പരിഗണിച്ചപ്പോഴാണ് ഇതുസംബന്ധിച്ച നിർദേശം ഉണ്ടായത്. വിഷയങ്ങൾ ആസ്പദമാക്കിയുള്ള വാദഗതികൾ എങ്ങനെയാകണം, ഏതൊക്കെ വിഷയങ്ങളാണ് പുതുതായി ഉയർത്തേണ്ടത്, ഓരോ വിഷയത്തിനും നൽകുന്ന സമയം, ഓരോ വാദത്തിനും നൽകുന്ന സമയം തുടങ്ങിയ കാര്യങ്ങൾ അഭിഭാഷക യോഗം ചർച്ചചെയ്യും.
ശബരിമല പുനഃപരിശോധന ഹരജികൾ പരിഗണിച്ച അഞ്ചംഗ ബെഞ്ച് മുന്നോട്ടുവെച്ച ഏഴു വിഷയങ്ങൾ ഒഴികെ ഏതെങ്കിലും പ്രത്യേക വിഷയത്തിൽ ഒമ്പതംഗ ബെഞ്ച് വാദംകേൾക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമല യുവതി പ്രവേശനം, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം, ബോറ വിഭാഗത്തിലെ പെൺചേലാകർമം, പാഴ്സി വനിതകളുടെ ആരാധനാ സ്വാതന്ത്ര്യം തുടങ്ങിയവയാണ് വിശാല ബെഞ്ചിെൻറ പരിഗണനക്ക് വരുന്നത്. എന്നാൽ, അവ ഓരോന്നും വേർതിരിച്ച് പരിഗണിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.