ശബരിമല നടയടച്ചതിൽ തെറ്റില്ലെന്നും തെൻറ ഉത്തരവാദിത്തമെന്നും തന്ത്രി
text_fieldsതിരുവനന്തപുരം: യുവതീപ്രവേശനത്തെതുടർന്ന് ശബരിമല നടയടച്ചിട്ട് ശുദ്ധിക്രിയ ചെയ്തതിൽ തെറ്റില്ലെന്നും അത് തെൻറ ഉത്തരവാദിത്തമാണെന്നും തന്ത്രി കണ്ഠരര് രാജീവര്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകിയ വിശദീകരണത്തിലാണ് തന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശുദ്ധിക്രിയ ചെയ്തത് വീഴ്ചയല്ല. അത് ആചാരപരമായ ചടങ്ങാണ്. ദേവസ്വം ബോർഡിെൻറ അറിവോടെയാണ് പരിഹാരക്രിയ നടത്തിയത്. ശബരിമല എക്സിക്യൂട്ടിവ് ഓഫിസറെയും ദേവസ്വം അധികൃതരെയും അക്കാര്യം അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ കോടതി വിധിയെ ധിക്കരിക്കുന്ന നിലപാട് ഉണ്ടായിട്ടില്ല.
ആചാരലംഘനമുണ്ടായാൽ ഇനിയും ശുദ്ധിക്രിയ വേണ്ടിവരുമെന്നും തന്ത്രി വിശദീകരിച്ചു. തന്ത്രിയുടെ വിശദീകരണം ചൊവ്വാഴ്ച ചേരുന്ന ബോർഡ് യോഗം വിശദമായി ചർച്ച ചെയ്യും. ജനുവരി രണ്ടിന് രണ്ട് യുവതികൾ ശബരിമല ദർശനം നടത്തിയതിന് പിന്നാലെയാണ് ശബരിമല ക്ഷേത്ര നട അടച്ച് ഒരു മണിക്കൂറോളം പരിഹാരക്രിയ നടത്തിയത്. തങ്ങളുടെ അനുമതി കൂടാതെ നടയടച്ച് തന്ത്രി ശുദ്ധിക്രിയ ചെയ്തെന്നായിരുന്നു ദേവസ്വം ബോർഡിെൻറ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും തന്ത്രിയുടെ നടപടി തെറ്റാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരുന്നു. ആ സാഹചര്യത്തിലാണ് ബോർഡ് തന്ത്രിയോട് വിശദീകരണം ആരാഞ്ഞത്.
തന്ത്രിയുടെ മറുപടിയിൽ ദേവസ്വം ബോർഡിെൻറ തുടർനടപടികൾ നിർണായകമായിരിക്കും. അതേസമയം ക്ഷേത്രാചാരങ്ങളില്‍ ആചാരലംഘനമുണ്ടായാല്‍ ദേവസ്വം അധികാരികള്‍ ആലോചിച്ച് പരിഹാരക്രിയ നിശ്ചയിക്കണെമന്നാണ് ദേവസ്വം മാന്വലിൽ പറഞ്ഞിട്ടുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിൽ വ്യക്തമാക്കി. ആചാരം ലംഘിക്കെപ്പട്ടാല് നടയടച്ച് പരിഹാരക്രിയ ചെയ്യുന്നത് തന്ത്രിയുടെ മാത്രം ചുമതലയല്ല. ആചാരാനുഷ്‌ഠാന കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അവകാശം തന്ത്രിയില്‍ മാത്രം നിക്ഷിപ്‌തമല്ലെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.