ശബരിമല യുവതീപ്രവേശനം: പുനഃപരിശോധനാ ഹരജി നൽകാനാവില്ലെന്ന് തോമസ് ഐസക്
text_fieldsകൽപ്പറ്റ: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാറിന് പുനഃപരിശോധനാ ഹരജി നൽകാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഭരണഘടനാ വിരുദ്ധമായ കാര്യത്തിനെതിരെ നിയമം ഉണ്ടാക്കാനാവില്ല. തന്ത്രിയും ദേവസ്വവും വിധി നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്. കോടതി വിധി എല്ലാവർക്കും ബാധകമാണ്. വിശ്വാസം പറഞ്ഞ് രാഷ്ട്രീയം കളിക്കരുത്.12 വർഷമുണ്ടായിട്ടും എന്തുകൊണ്ട് ബി.ജെ.പി കക്ഷി ചേർന്നിെല്ലന്നും മന്ത്രി ആരാഞ്ഞു.
ശബരിമല വിഷയം പൊലീസിനെ കൊണ്ടല്ല നേരിടാൻ പോവുന്നത്. മനുഷ്യെൻറ മനസുകളിലാണ് യുദ്ധം നടക്കാൻ പോവുന്നത്. സംസ്ഥാനത്ത് വർഗ്ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ആർ.എസ്.എസ്- ബി.ജെ.പി നീക്കത്തിനെതിരെ വിശ്വസികൾക്കിടയിൽ പ്രചരണം നടത്തും. വിശ്വാസികൾക്കിടയിൽ പ്രചരണം നടത്തി അവരെ ശരി മനസ്സിലാക്കാനാണ് സർക്കാറും സി.പി.എമ്മും ശ്രമിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.