Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുലാമാസ പൂജക്ക്​...

തുലാമാസ പൂജക്ക്​ ശബരിമലയിൽ സ്​ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ ഹരജി

text_fields
bookmark_border
തുലാമാസ പൂജക്ക്​ ശബരിമലയിൽ സ്​ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരെ ഹരജി
cancel

കൊച്ചി: തുലാമാസ പൂജക്കായി ശബരിമല നടതുറക്കു​േമ്പാൾ സ്​ത്രീകളെ പ്രവേശിപ്പിക്കുന്നത്​ തടയണമെന്നാവശ്യപ്പെട്ട്​ ഹൈകോടതിയിൽ ഹരജി. സുപ്രീംകോടതി ഉത്തരവ്​ വന്ന്​ 20 ദിവസത്തിനുശേഷം ഇൗമാസം 18നാണ്​ നട തുറക്കുന്നതെന്നതിനാൽ 41 ദിവസത്തെ വ്രതമെടുക്കാനുള്ള സമയം ലഭിക്കുന്നില്ലെന്നും അതിനാൽ, സ്​ത്രീകൾക്ക്​ പ്രവേശം അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി എ.എച്ച്​.പി സംസ്​ഥാന പ്രസിഡൻറ്​ എം.കെ. ഗോപിനാഥാണ്​ ഹരജി നൽകിയിരിക്കുന്നത്​. ശബരിമലയിൽ പ്രവേശിക്കാൻ താൽപര്യപ്പെടാത്ത വനിത പൊലീസുകാരെ അവിടെ ചുമതലയിൽ നിർബന്ധിച്ച്​ നിയോഗിക്കരുതെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

സെപ്​റ്റംബർ 28ന്​ സുപ്രീംകോടതി വിധി വന്ന ശേഷം സ്​ത്രീകളെ പ്രവേശിപ്പിക്കാനുള്ള നടപടികൾ സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും സ്വീകരിച്ചു വരുന്നതായി ഹരജിയിൽ പറയുന്നു. ശബരിമലയിലേക്ക് കെട്ടുകെട്ടി പോകാൻ 41 ദിവസത്തെ വ്രതമെടുക്കണമെന്നാണ് ആചാരം. ഇൗ മാസം നട തുറക്കുന്ന സമയത്ത്​ 41 ദിവസത്തെ വ്രതമെടുക്കാൻ ഒട്ടും സാധ്യമല്ല. മാത്രമല്ല, ശബരിമല വിധിയുമായി ബന്ധപ്പെട്ട്​ ഒ​േട്ടറെ പേർ പുനഃപരിശോധന ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്​.

അതിനാൽ, കൃത്യമായി വ്രതമെടുക്കാതെ സ്ത്രീകളെ മല ചവിട്ടാൻ അനുവദിക്കരുതെന്നും തുലാംമാസ നടതുറപ്പിന്​ സ്​ത്രീകൾ പ്രവേശിക്കുന്നത്​ തടയണമെന്നുമാണ്​ ആവശ്യം. വനിത പൊലീസുകാരെ ശബരിമലയിൽ ​േജാലിക്ക്​ നിയോഗിക്കാൻ ശ്രമം നടക്കുന്നുണ്ട്​. ഒ​േട്ടറെ വനിത പൊലീസുകാർക്ക്​ വിശ്വാസപരമായ കാരണങ്ങളാൽ പമ്പക്കപ്പുറത്തേക്ക്​ പോയി ജോലി ചെയ്യാൻ വിമുഖതയുണ്ട്​. അത്തരക്കാരെ നിർബന്ധിച്ച്​ ശബരി മല ഡ്യൂട്ടിക്ക്​ അയക്കരുതെന്നും ഹരജിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newsThulam Masa Pooja
News Summary - Sabarimala Women Entry Thulam Masam Pooja -Kerala News
Next Story