ആക്രമണമുണ്ടായാൽ മുഖ്യനും ഡി.ജി.പിക്കും ഉത്തരവാദിത്തം –തൃപ്തി
text_fieldsമുംബൈ: അയ്യപ്പ ദർശനത്തിനിടെ തനിക്കുനേരെ ആക്രമണമുണ്ടായാൽ അതിെൻറ ഉത്തരവാദിത്തം കേരള മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമായിരിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി. കേരളത്തിലെത്തുന്ന തനിക്ക് സുരക്ഷയും യാത്ര, താമസ, ഭക്ഷണ സൗകര്യവും ഒരുക്കണമെന്ന അപേക്ഷ സർക്കാർ തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു അവർ.
ജീവൻ അപായപ്പെടും വിധം തനിെക്കതിരെ ആക്രമണമുണ്ടാകുമെന്ന് ഉറപ്പാണ്. അങ്ങനെ സംഭവിച്ചാൽ മുഖ്യമന്ത്രിയും ഡി.ജി.പിയുമായിരിക്കും അതിന് ഉത്തരവാദി -അവർ പറഞ്ഞു. ആരാധനാലയങ്ങളിലും സ്ത്രീ-പുരുഷ സമത്വത്തിനായാണ് പോരാടുന്നതെന്നും ദൈവം ഭക്തർക്കിടയിൽ കാണാത്ത വിവേചനമാണ് മനുഷ്യർ അടിച്ചേൽപ്പിക്കുന്നതെന്നും തൃപ്തി പറഞ്ഞു. വെള്ളിയാഴ്ച പുലർച്ച 4.30ന് തൃപ്തി ദേശായി നെടുമ്പാശ്ശേരിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.