ശബരിമലയിൽ നിലപാട് മാറ്റിയിട്ടില്ല -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത ്രി പിണറായി വിജയൻ. സുപ്രീംകോടതി പറഞ്ഞു, നടപ്പാക്കാൻ തയാറായി. സുപ്രീംകോടതി മാറ്റി പ്പറഞ്ഞാൽ അതും നടപ്പാക്കും. സർക്കാർ നിലപാട് നേരത്തേ വ്യക്തമാക്കിയിരുന്നു. വിശ്വാസ ികളോടൊപ്പം നിൽക്കുമെന്നും അത് ബോധ്യപ്പെടുത്തുമെന്നും പാർട്ടി പറഞ്ഞത് പുതിയ കാ ര്യമല്ലെന്നും നിലവിലെ നിലപാടാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞ ചിലർ അവരെ വിശ്വസിച്ചവരെ വഞ്ചിച്ചു. വിധി ക്കെതിെര നിയമം കൊണ്ടുവരാനാകില്ലെന്ന് കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളും ഇപ്പോൾ പറയുന്നു.
വിശ്വസിച്ചവരെ വഞ്ചിച്ചത് അവരാണ്. തങ്ങൾക്ക് അതുകൊണ്ട് പ്രത്യേക ക്ഷീണം സംഭവിക്കാനില്ല. എല്ലാകാലത്തും വിശ്വാസികൾക്ക് ഒപ്പമാണെന്നത് പാർട്ടിവേദിയിൽ താനും വ്യക്തമാക്കിയിരുന്നു. വിശ്വാസത്തിെൻറ അട്ടിപ്പേർ അവകാശമുണ്ടെന്ന് പറയുന്ന ചിലർ തങ്ങൾ വിശ്വാസികൾക്ക് എതിരാണെന്ന് പ്രചരിപ്പിക്കാൻ നോക്കി. അത് നേരിടുന്നതിൽ വേണ്ടത്ര ജാഗ്രത തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉണ്ടായില്ല.
ശബരിമല കാമ്പയിനിലേക്ക് തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ തങ്ങൾ പോയില്ല. അതാണ് പാർട്ടി സ്വയം വിമർശനപരമായി കണ്ടത്. അല്ലാതെ ശബരിമല സംബന്ധിച്ച് എടുത്ത നിലപാട് തെറ്റായിപ്പോയി എന്ന് കണ്ടിട്ടില്ല. സ്വയംവിമർശനം നടത്തിയപ്പോൾ ചിലർ തങ്ങൾ എന്തോ വലിയപാതകം ചെയ്തെന്നും അതിെൻറ ഭാഗമായി തെറ്റ് ചെയ്തെന്ന് സമ്മതിച്ചെന്നും ധരിച്ചു.
അങ്ങനെയൊരു കാര്യവുമില്ല. ശബരിമലയുമായി ബന്ധപ്പെട്ട് പ്രചാരണം നടത്തിയ കാലം കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട് ഇനി ഒരു പ്രചാരണവും നടത്താനില്ല.
വനിതാമതിൽ ലോകം ശ്രദ്ധിച്ച വനിതാ മുന്നേറ്റമാണ്. അതിൽ ഇൗർഷ്യയും ഇഷ്ടക്കേടും ഉണ്ടായിരുന്നവർ മതിലിന് തൊട്ടുപിന്നാലെ രണ്ട് സ്ത്രീകൾ അവിടെ കയറിയപ്പോൾ വലിയ പ്രചാരണം സർക്കാറിനെതിെര കൊണ്ടുവരാൻ ശ്രമം നടത്തി. വനിതാമതിൽ വിജയിച്ചുകൂടാ എന്ന് കരുതിയവർ വിഷയം ഉപയോഗിച്ചു. പൊതുഅഭിപ്രായം ഉയർത്താൻ ശ്രമമുണ്ടായി. വിശ്വാസവും നവോത്ഥാനവും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന പുന്നല ശ്രീകുമാറിെൻറ പ്രതികരണം ശ്രദ്ധയിൽപെടുത്തിയപ്പോൾ നവോത്ഥാനം വിശ്വാസത്തിനെതിരായിരുന്നില്ലെന്നായിരുന്നു മറുപടി. നവോത്ഥാനം അന്ധവിശ്വാസത്തെയും അനാചാരത്തെയും എതിർത്തിരുന്നു.
വിശ്വാസത്തെ ആകെ എതിർക്കുകയും വിശ്വാസത്തെ തള്ളിക്കളയുകയും ചെയ്യുന്ന നിലപാട് നവോത്ഥാനവും നവോത്ഥാന നായകരും സ്വീകരിച്ചിട്ടില്ല. യുക്തിവാദി പ്രസ്ഥാനത്തിെൻറ ഭാഗമായി ചില നിലപാടുകളുണ്ടായിരുന്നു. ഇതെല്ലാം തമ്മിലെ വേർതിരിവ് കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.