Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2018 12:33 PM GMT Updated On
date_range 24 April 2019 7:29 AM GMTശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്നത് അന്ധവിശ്വാസമാണ് -എ വിജയരാഘവൻ
text_fieldsbookmark_border
കൊച്ചി: ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുന്നതിന് പിന്നിൽ അന്ധവിശ്വാസമാണെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. ശബരിമലയിൽ പ്രതിഷേധം നടത്തുന്നത് വിശ്വാസികൾ അല്ല,
സാമൂഹ്യ വിരുദ്ധരാണ്. എൽ.ഡി.എഫ് സർക്കാർ ഉത്തരവ് നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ കേട്ടത് ശരണം വിളിയല്ല. സാമൂഹ്യ വിരുദ്ധരെ മുൻ നിർത്തി ബി.ജെ.പിയും പിന്നിൽ നിന്ന് കോൺഗ്രസ്സും രാഷ്ട്രീയം കളിക്കുകയാണ്. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനു മുന്നേറ്റം ഉണ്ടാക്കും. ഇപ്പോഴത്തെ പ്രതിഷേധത്തെ ഭയക്കുന്നില്ലെന്നും എ.വിജയരാഘവൻ പറഞ്ഞു. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story