പ്രതിഷേധം ശക്തം; യുവതികൾ മലയിറങ്ങി
text_fieldsശബരിമല: ഞായറാഴ്ച തമിഴ്നാട്ടിൽനിന്നുള്ള മനിതി വനിതാ സംഘം മലകയറാതെ മടങ്ങിയ തിനു പിന്നാലെ ശബരിമല ദർശനത്തിനു വീണ്ടും യുവതികളെത്തി. തിങ്കളാഴ്ച പുലർച്ച രണ്ടു പേർ സന്നിധാനത്തിന് ഒരു കിലോമീറ്റർ അകലെ, ചന്ദ്രാനന്ദൻ റോഡുവരെ എത്തിയെങ്കിലും പ് രതിഷേധത്തെത്തുടർന്ന് ദർശനം സാധ്യമാകാതെ തിരിച്ചിറങ്ങി. രാവിലെ 6.45ഒാടെയാണ്മലപ് പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗ (46), കോഴിക്കോട് പൊയിൽകാവ് സ്വേദശി ബിന്ദു (44) എന്നിവർ ഇരുമുടിക്കെട്ടുമായി പമ്പയിലെത്തിയത്. ഇവർ പൊലീസ് സംരക്ഷണം തേടിയിരുന്നില്ല. യുവതികൾ എത്തിയതോടെ പമ്പയും സന്നിധാനവും സംഘർഷഭരിതമായി. നൂറുകണക്കിനാളുകൾ ചന്ദ്രാനന്ദൻ റോഡ് പൂർണമായും ഉപരോധിച്ചു. ഇവരെ നീക്കം ചെയ്യാൻ പൊലീസ് നടത്തിയ ശ്രമം സംഘർഷത്തിനിടയാക്കി. പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും നടന്നു. മാധ്യമ പ്രവർത്തകർക്കും മർദനമേറ്റു.
പ്രതിഷേധവും അനിശ്ചിതത്വവും രണ്ടു മണിക്കൂറോളം നീണ്ടതിനിടെ, യുവതികളിലൊരാൾ കുഴഞ്ഞുവീണു. ഇത് അവസരമാക്കി പൊലീസ് ഇരുവരെയും തിരിച്ചിറക്കുകയായിരുന്നു. ഇവരെ പിന്നീട് േകാട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നിർബന്ധിച്ച് തിരിച്ചിറക്കുകയായിരുന്നുവെന്ന് യുവതികൾ പറഞ്ഞു. ബലപ്രയോഗത്തിലൂടെ യുവതീ ദർശനം സാധ്യമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ പ്രതികരണം വന്നതിനു പിന്നാലെയായിരുന്നു പൊലീസ് നടപടി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിെട ബി.ജെ.പി പ്രവർത്തകർ പ്രതിഷേധമുയർത്തുകയും ചീമുട്ട എറിയുകയും ചെയ്തു. രാവിലെ യുവതികൾ പമ്പയിലെത്തിയപ്പോൾ പ്രതിഷേധം ഒന്നും ഉണ്ടായിരുന്നില്ല.
യുവതികളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന ഡിവൈ.എസ്.പിയും രണ്ടു പൊലീസുകാരും ചേർന്ന് സുരക്ഷയൊരുക്കി നീലിമല വഴി സന്നിധാനത്തേക്ക് കൊണ്ടുപോയി. 7.45ഒാടെ അപ്പാച്ചിമേടിനടുത്ത് എത്തിയപ്പോൾ കുറച്ചുപേർ സംഘടിച്ച് പ്രതിഷേധമുയർത്തി. അപ്പോഴേക്കും പമ്പയിൽനിന്ന് കൂടുതൽ പൊലീസും എത്തി. വഴിയിൽ കുത്തിയിരുന്നവരെ ബലം പ്രയോഗിച്ച് എഴുന്നേൽപിച്ച് വഴിയൊരുക്കി. കനത്ത പൊലീസ് കാവലിൽ മരക്കൂട്ടത്ത് എത്തിച്ചു.
ചന്ദ്രാനന്ദൻ റോഡിലേക്ക് കടന്നതോടെ പ്രതിഷേധക്കാരുടെ വലിയ കൂട്ടം തന്നെയെത്തി. ഇൗ സമയത്താണ് യുവതികളിലൊരാളായ കനകദുർഗക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവരുമായി വനിതാ പൊലീസുകാർ താഴേക്ക് നടന്നു. അപ്പോഴും മുന്നോട്ട് പോകണമെന്ന് ബിന്ദു വാശിപിടിച്ചെങ്കിലും അതുവകെവക്കാതെ അവരെയും ബലമായി താഴേക്ക് കൊണ്ടുപോയി. ഇതോടെയാണ് സംഘർഷാവസ്ഥക്ക് അയവുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.