ശബരി വിമാനത്താവളം: സ്ഥലനിർണയ റിപ്പോർട്ട് ഉടൻ
text_fieldsകോട്ടയം: ശബരി വിമാനത്താവള പദ്ധതിക്ക് അനുയോജ്യ സ്ഥലം കണ്ടെത്താൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യെൻറയും കെ.എസ്.െഎ.ഡി.സി എം.ഡി ഡോ. ബീനയുടെയും നേതൃത്വത്തിൽ നിയോഗിച്ച സമിതി അന്തിമ റിപ്പോർട്ട് ഉടൻ സർക്കാറിന് കൈമാറും. പദ്ധതിക്കായി പരിഗണിക്കുന്ന അഞ്ച് തോട്ടങ്ങൾ സന്ദർശിച്ച സമിതി ഏറ്റവും അനുയോജ്യ ഭൂമിയായി കെണ്ടത്തിയത് ബിലീവേഴ്സ് ചർച്ചിെൻറ എരുമേലി ചെറുവള്ളി എസ്റ്റേറ്റാണെന്നാണ് സൂചന.
നിരപ്പ് ഭൂമിയും മറ്റു നിർമാണപ്രവൃത്തികൾ കുറവുള്ളതുമായ പ്രദേശം എന്ന പരിഗണനയുമാണ് ചെറുവള്ളിക്കുള്ള പ്രത്യേകത. സർക്കാർ ഭൂമി ഇവിടെ ഏറെയുള്ളതിനാൽ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതടക്കമുള്ള നടപടി വേഗത്തിലാക്കിയാൽ നിർമാണം ഉടൻ ആരംഭിക്കാനാവും.
ശബരിമല റൂട്ടിലെ ളാഹ എസ്റ്റേറ്റ്, കല്ലേലി തോട്ടം, കുമ്പഴ എസ്റ്റേറ്റ്, മുണ്ടക്കയത്തെ വെള്ളനാടി എസ്റ്റേറ്റ് എന്നിവയും സമിതി പരിശോധിച്ചിരുന്നു. എന്നാൽ, സാധ്യത ഇപ്പോൾ പറയാനാവില്ലെന്നും അടുത്തദിവസങ്ങളിൽതന്നെ അന്തിമ റിപ്പോർട്ട് കൈമാറുമെന്നും സംസ്ഥാന വ്യവസായ വികസന കോർപറേഷൻ നിയമിക്കുന്ന കൺസൽട്ടൻസി സ്ഥാപനം നൽകുന്ന റിപ്പോർട്ടായിരിക്കും അന്തിമ തീരുമാനമെന്നും സമിതിവൃത്തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്നായിരുന്നു സർക്കാർ നിർദേശം. സംസ്ഥാന സർക്കാറിെൻറ രണ്ടാംവർഷ പദ്ധതികളിൽ മുൻഗണന നൽകി ഉൾപ്പെടുത്താൻ പോകുന്നത് പുതിയ ശബരി വിമാനത്താവള പദ്ധതിയായതിനാൽ റിപ്പോർട്ട് വൈകരുതെന്നും നിർദേശമുണ്ടായിരുന്നുവേത്ര.
ലക്ഷക്കണക്കിന് ശബരിമല തീർഥാടകർക്കുകൂടി പ്രയോജനം ചെയ്യുന്ന വിധമാണ് വിമാനത്താവള പദ്ധതിക്ക് സർക്കാർ രൂപംനൽകുന്നത്. സ്ഥലം കണ്ടെത്തിയാൽ നിർമാണ നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.