കേരളത്തിൽ ഇനിമുതൽ കാലുമാറ്റം 'ആയാ ജോസ് ഗയാ ജോസ്' എന്നറിയപ്പെടും: ശബരീനാഥൻ
text_fieldsകോഴിക്കോട്: രാഷ്ട്രീയക്കാരുടെ കാലുമാറ്റം കേരളത്തിൽ ഇനിമുതൽ "ആയാ ജോസ് , ഗയാ ജോസ്" എന്നറിയപ്പെടാനാണ് സാധ്യതയെന്ന് കോൺഗ്രസ് എം.എൽ.എ കെ.എസ് ശബരീനാഥൻ. എൽ.ഡി.എഫ് മുന്നണിയിലേക്ക് പോയ ജോസ് കെ. മാണിയെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പരിഹസിച്ചത്. 'ആയാ റാം ഗയാ റാം' എന്ന പ്രശസ്ത വാക്യത്തോട് ഉപമിച്ചായിരുന്നു പരിഹാസം.
1967 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗയാ ലാൽ എന്ന സ്വതന്ത്ര എം.എൽ.എ ഒരു ദിവസത്തിൽ മൂന്നു പാർട്ടികൾ മാറിയത് ഒരു ചരിത്ര സംഭവമായിരുന്നു. രാഷ്ട്രീയ കുതിരകച്ചവടത്തിനും നിലപാടില്ലാതെ നേതാക്കൾ മറുകണ്ടം ചാടുന്നതിനും രാഷ്ട്രീയ നിരീക്ഷകർ നൽകിയ ഓമനപ്പേരായിരുന്നു "ആയാ റാം, ഗയാ റാം". ഇതിെൻറ ചുവടുപിടിച്ച് കേരളത്തിൽ ഇനിമുതൽ ഇത് "ആയാ ജോസ് , ഗയാ ജോസ്" എന്നറിയപ്പെടാനാണ് സാധ്യതയെന്ന് ശബരീനാഥ് ഫേസ്ബുക്കിൽ കുറിച്ചു.
ശബരീനാഥൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്
1967 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗയാ ലാൽ എന്ന സ്വതന്ത്ര എംഎൽഎ ഒരു ദിവസത്തിൽ മൂന്നു പാർട്ടികൾ മാറിയത് ഒരു ചരിത്ര സംഭവമായിരുന്നു. രാഷ്ട്രീയ കുതിരകച്ചവടത്തിനും നിലപാടില്ലാതെ നേതാക്കൾ മറുകണ്ടം ചാടുന്നതിനും രാഷ്ട്രീയ നിരീക്ഷകർ നൽകിയ ഓമനപ്പേര് "ആയാ റാം, ഗയാ റാം" എന്നായിരുന്നു.
കേരളത്തിൽ ഇനിമുതൽ ഇത് "ആയാ ജോസ് , ഗയാ ജോസ്" എന്നറിയപ്പെടാനാണ് സാധ്യത.
1967 ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗയാ ലാൽ എന്ന സ്വതന്ത്ര എംഎൽഎ ഒരു ദിവസത്തിൽ മൂന്നു പാർട്ടികൾ മാറിയത് ഒരു ചരിത്ര...
Posted by Sabarinadhan K S on Wednesday, 14 October 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.