'ത്രികാലജ്ഞാനിയാണ് സ്വാമി'; സന്ദീപാനന്ദഗിരിയെ ഐ ഫോൺ വിവാദത്തിൽ ട്രോളി ശബരീനാഥൻ
text_fieldsകൊച്ചി: യൂണീടാക് എം.ഡി സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐ ഫോൺ കോടിയേരി ബാലകൃഷണന്‍റെ ഭാര്യ വിനോദിനിയുടെ കൈയിലുണ്ടെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ സ്വാമി സന്ദീപാനന്ദഗിരിയെ ഫേസ്‌ബുക്കിലൂടെ ട്രോളി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ് ശബരീനാഥൻ എം.എൽ.എ. 'ത്രികാലജ്ഞാനിയാണ് സ്വാമി' എന്ന കുറിപ്പോടെ കഴിഞ്ഞ വർഷം ഒക്‌ടോബർ രണ്ടിന് സന്ദീപാനന്ദഗിരി കുറിച്ച പോസ്‌റ്റിന്‍റെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്‌തിരിക്കുകയാണ് ശബരിനാഥൻ.
''നമ്മൾ ജീവിക്കുന്നത് ശാസ്‌ത്ര സാങ്കേതികവിദ്യ വികാസം പ്രാപിച്ച കാലത്താണെന്ന് മറക്കരുതെന്നും ഐ ഫോൺ ബില്ലിലെ ബാച്ച് നമ്പരിലൂടെ ഫോൺ ഇപ്പോൾ എവിടെയാണെന്നറിയാൻ നിമിഷാർഥങ്ങൾ മതി. ജാഗ്രതൈ..'' എന്നായിരുന്നു സ്വാമി സന്ദീപാനന്ദഗിരിയുടെ പോസ്‌റ്റ്.
നേരത്തെ മറ്റ് ഫോണുകൾ വാങ്ങിയത് ആരെല്ലാമെന്ന് മനസിലാക്കിയെങ്കിലും വിലകൂടിയ ഫോൺ വാങ്ങിയത് ആരെന്ന് കണ്ടെത്താനായിരുന്നില്ല. കസ്‌റ്റംസ് നടത്തിയ അന്വേഷണത്തിലാണ് വിനോദിനിയാണ് ഫോൺ ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. ഫോൺ എങ്ങനെ വിനോദിനിക്ക് ലഭിച്ചു എന്നതും അന്വേഷിക്കുന്നുണ്ട്. ഐ.എം.ഇ.ഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഫോൺ ഉപയോഗിക്കുന്നയാളെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.