ശബരിനന്ദനം പൂന്തോട്ടം നശിക്കുന്നു
text_fieldsശബരിമല: അയ്യപ്പസ്വാമിയുടെ പൂജക്കുള്ള പൂക്കള്‍ ലഭ്യമാക്കുന്നതിനുള്ള ശബരിനന്ദനം പൂന്തോട്ടം കാടുകയറി നശിക്കുന്നു. എം.ബി. ശ്രീകുമാര്‍ ബോര്‍ഡ് അംഗമായിരിക്കെയാണ് നശിച്ചുകിടന്ന ശബരിനന്ദനം പൂന്തോട്ടം നവീകരിക്കുകയും പൂജാപുഷ്പങ്ങള്‍ വിരിയുന്ന ചെടികള്‍ വെച്ചുപിടിപ്പിക്കുയും ചെയ്തത്.
പൂജക്കെടുക്കാത്ത മുസാണ്ട, ഇലച്ചെടികള്‍ എന്നിവ നീക്കം ചെയ്തശേഷം തട്ടുകളായി തിരിച്ച് റോസ, മുല്ല, അരളി, തെറ്റി, തുളസി എന്നിവ വെച്ചുപിടിപ്പിച്ച് സംരക്ഷിച്ചുവരുകയായിരുന്നു. കൂടാതെ ഭക്തര്‍ക്ക് പൂന്തോട്ടം ദര്‍ശിക്കാനും ഭംഗി നുകരാനും അലങ്കാര വിളക്കുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍, അവ ഇളകിനശിച്ച നിലയിലാണ്.
പൂന്തോട്ടത്തിന്റെ പരിപാലനത്തിന് തോട്ടക്കാരനെയും നിയമിച്ചിരുന്നു. ഇവിടെ ചെടികള്‍ നനക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കാട്ടുമൃഗങ്ങള്‍ കയറി ചെടികള്‍ നശിപ്പിക്കാതിരിക്കാന്‍ 40 സെന്റ് സ്ഥലത്ത് ഉയരത്തില്‍ കമ്പിവേലി കെട്ടി സംരക്ഷിച്ചിരുന്നു.
എന്നാല്‍, അധികൃതര്‍ ആരും ഇങ്ങോട്ട് തിരിഞ്ഞുനോക്കാതായതോടെ കാടുകയറി ചെടികൾ പലതും ഉണങ്ങിയ നിലയിലാണ്. കമ്പിവേലി തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണ്. പൂന്തോട്ടത്തിന്റെ ഒരുവശത്ത് തീർഥാടകർ മൂത്രവിസർജനം നടത്തുന്നു. ഇതിന്റെ ദുര്‍ഗന്ധംകാരണം ഇവിടേക്ക് ആരും എത്തുന്നില്ല. പൂവിന്റെ ലഭ്യതക്കുറവുമൂലം ശബരിമലയില്‍ പൂജക്കായി അന്തർസംസ്ഥാനങ്ങളില്‍നിന്നാണ് പൂക്കൾ എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.