ശബ്ദതാരാവലി; അക്ഷരപേടകത്തിന് നൂറിെൻറ നിറവ്
text_fieldsതിരുവനന്തപുരം: മലയാളിക്ക് വാക്കുകളുടെ സമൃദ്ധി നൽകിയ ശ്രീകണ്ഠേശ്വരം ജി.പത്മനാഭപിള്ളയുടെ ശബ്ദതാരാവലിക്ക് നൂറിെൻറ നിറവ്. വാക്കുകളുടെ ജനിതകം തേടിയുള്ള യാത്രക്കൊടുവിൽ നിഘണ്ടുവിെൻറ ആദ്യ സഞ്ചിക പുറത്തിറങ്ങിയത് 1917 നവംബറിലാണ്. മലയാളത്തിെൻറ പുസ്തകപ്രസാധന ചരിത്രത്തിൽ അസാധാരണമായ ഏടാണ് ശബ്ദതാരാവലി. അർഥം തിരഞ്ഞ് മലയാളി തലങ്ങും വിലങ്ങും നിസ്സാരമായി മറിച്ചുനീക്കുന്ന പേജുകൾക്ക് വർഷങ്ങളുടെ അധ്വാനഭാരമുണ്ട്. 1895 മുതൽ നിഘണ്ടുവിനുള്ള മുന്നൊരുക്കമെന്ന നിലയിൽ രാവും പകലും നീളുന്ന വായന,1887 മുതൽ 20 വർഷം നീണ്ട ൈകയെഴുത്ത്. വൈദ്യുതിയോ കമ്പ്യൂട്ടറോ എന്തിന് കടലാസുപോലും സുലഭമായി ഇല്ലാതിരുന്ന കാലത്തായിരുന്നു ശ്രീകണ്ഠേശ്വരത്തിെൻറ ഇൗ സാഹസികത.
എഴുതി പൂർത്തിയാക്കിയെങ്കിലും ഒറ്റപ്രതിയായി പ്രസിദ്ധീകരിക്കാൻ പ്രസാധകരെ കിട്ടിയില്ല. സാഹിത്യകൃതികൾ പ്രസിദ്ധീകരിക്കാൻ തയാറുള്ളവരുണ്ടെങ്കിലും ‘വാക്കുകെള’ വിൽക്കാൻ ആരും ആദ്യം താൽപര്യം കാണിച്ചില്ല. ഇതോടെ തിരുവനന്തപുരം ചാലക്കേമ്പാളത്തിലെ പുസ്തക വ്യാപാരി ജെ. കേപ്പയുമായി ചേർന്ന് പല സഞ്ചികകളായി നിഘണ്ടു പുറത്തിറക്കാൻ ശ്രീകണ്ഠേശ്വരം തീരുമാനിച്ചു. അങ്ങനെ 1917 നവംബറിൽ ആദ്യ സഞ്ചിക പുറത്തിറങ്ങി. എഴുത്തും പ്രൂഫും അച്ചടിയുടെ മേൽനോട്ടച്ചുമതലയുമെല്ലാം ഒറ്റക്കുതന്നെ. അവസാന ഭാഗമായ 22ാം സഞ്ചിക പുറത്തിറങ്ങിയത്് 1923 മാർച്ച് 16 നും. 22 സഞ്ചികകളിലും കൂടി ആകെ 1584 പേജുകൾ.
നിഘണ്ടു എഴുത്തിനിടെ കെണ്ടഴുത്ത് ഒാഫിസിൽ ക്ലർക്കായി ജോലി കിട്ടിയെങ്കിലും രണ്ടും കൂടി ഒത്തുപോയില്ല. പിന്നീട് അഭിഭാഷക ജോലിയിൽ പ്രവേശിച്ചെങ്കിലും അതും തുടരാനായില്ല. തുടർന്ന്, ടി.എസ്. റെഡ്യാറെ പോലുള്ള പ്രസാധകർക്ക് തിരുവാതിരപ്പാട്ടും മറ്റും എഴുതി പകർപ്പവകാശം വിറ്റാണ് വീട്ടുചെലവിന് വക കെണ്ടത്തിയത്. പ്രതിസന്ധി രൂക്ഷമായ കാലത്ത് അതുവരെ ശേഖരിച്ചവയിൽനിന്ന് കുറച്ച് വാക്കുകളെടുത്ത് 1904-ൽ ‘കീശാ നീഘണ്ടു’ എന്ന പേരിൽ പോക്കറ്റ് ഡിക്ഷനറിയും പുറത്തിറക്കിയിരുന്നു.
‘‘സുഖം എന്ന പദത്തിെൻറ അർഥം എെൻറ നിഘണ്ടുവിൽ െകാടുത്തിട്ടുണ്ടെന്നു വരികിലും പരമാർഥത്തിൽ അതെങ്ങനെയിരിക്കുമെന്ന് ഞാൻ ഇതുവെര അറിഞ്ഞിട്ടുള്ളവനല്ല....’’ എന്ന ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പിെൻറ ആമുഖത്തിലെ ശ്രീകണ്ഠേശ്വരത്തിെൻറ തുറന്നെഴുത്ത് അദ്ദേഹം നേരിട്ട പ്രയാസങ്ങളിലേക്കുള്ള കൃത്യമായ ചൂണ്ടുവിരലാണ്. സാഹിത്യപ്രവർത്തക സംഘം ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന ശബ്ദതാരാവലിക്ക് 1769 പേജുകളുണ്ട്. ഡി.സി ബുക്സ് പുറത്തിറക്കുന്ന നിഘണ്ടുവിന് 2055 പേജും. ഇതിനകം 37ൽ അധികം പതിപ്പുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ശബ്ദതാരാവലിക്ക് 100 വയസ്സ് തികയുന്നതിനോടനുബന്ധിച്ച് പു.ക.സയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് ശ്രീകണ്ഠേശ്വരം അനുസ്മരണം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.