ശബരിമലയിൽ പാത്രം വാങ്ങിയതിലെ അഴിമതി:ഓംബുഡ്സ്മാൻ ഹൈകോടതിക്ക് റിപ്പോർട്ട് നൽകി
text_fieldsപത്തനംതിട്ട: ശബരിമലയിലെ പാത്രം അഴിമതിക്കേസിൽ ഓംബുഡ്സ്മാൻ ഹൈേകാടതിക്ക് റിപ്പോർട്ട് നൽകി. അഴിമതി നടന്നിട്ടുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ട് കൈമാറിയ ഓംബുഡ്സ്മാൻ, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. പാത്രം വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് വിജിലൻസ് നേരേത്ത അന്വേഷണം തുടങ്ങിയിരുന്നു. മുൻ ദേവസ്വം സെക്രട്ടറിയും ശബരിമല മുൻ എക്സിക്യൂട്ടിവ് ഓഫിസറുമായ വി.എസ്. ജയകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തത്. ശബരിമല മുൻ അഡ്മിനിസ്ടേറ്റിവ് ഓഫിസർ അജിത് പ്രസാദാണ് രണ്ടാം പ്രതി. മുൻ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിെൻറ സഹോദരനാണ് ജയകുമാർ.
അന്വേഷണം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ആഗസ്റ്റ്20നകം സമർപ്പിക്കണമെന്ന് വിജിലൻസ് കോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ആരംഭിച്ചതിനെ ത്തുടർന്ന് ജയകുമാർ നിർബന്ധിത അവധിയിൽ പ്രവേശിക്കുകയായിരുന്നു.2015ൽ ഹൈകോടതിയില്‍ സമര്‍പ്പിച്ച ലോക്കല്‍ ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് 1,87,28,789 രൂപയുടെ ക്രമക്കേട് വ്യക്തമാക്കുന്നത്.
ജയകുമാർ ശബരിമല എക്സിക്യൂട്ടിവ് ഓഫിസറായിരുന്നപ്പോള്‍ നടത്തിയ ഇടപെടല്‍ വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. പാത്രങ്ങള്‍ വാങ്ങാന്‍ അധികമായി ചെലവിട്ട തുക 18 ശതമാനം പലിശയടക്കം ഈടാക്കണമെന്നും നിർേദശിച്ചിരുന്നു. തുടര്‍ന്നാണ് വിശദ അന്വേഷണത്തിന് തിരുവാഭരണം കമീഷണറെ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന് നിയോഗിച്ചത്.എന്നാൽ, കമീഷണര്‍ ആവശ്യപ്പെട്ട രേഖകള്‍ നല്‍കാതെ എക്സി. ഓഫിസര്‍ നിസ്സഹകരിച്ചതോടെ അന്വേഷണം വഴിമുട്ടി.
2016 ഡിസംബര്‍ 12ന് വൈകീട്ട് നാലിന് രേഖകള്‍ എത്തിച്ചെങ്കിലും പിറ്റേന്ന് രാവിലെതന്നെ അവ തിരികെനല്കാന് എക്സിക്യൂട്ടിവ് ഓഫിസര്‍ ഫോണിലൂടെ ആവശ്യപ്പെട്ടു. മണിക്കൂറുകള്‍ മാത്രം നീണ്ട പരിശോധനയിലും ക്രമക്കേട് വ്യക്തമായിരുന്നു. കരമനയിലെ ഒരു കടയിൽനിന്ന് 25 ലക്ഷത്തിെൻറ പാത്രങ്ങൾ വാങ്ങിയെന്ന് കാണിക്കുന്ന രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.