ശബരിമല: നിലയ്ക്കലിൽ വാഹനം തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി
text_fieldsപത്തനംതിട്ട: നിലയ്ക്കലിൽ ശബരിമല തീർഥാടകരുടെ വാഹനം തടഞ്ഞ് പരിശോധച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വാഹനം തടഞ്ഞ് പരിശോധിച്ച അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. വാഹനം തടഞ്ഞവർക്കെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് നടപടി. അറസ്റ്റിലായവർ മദ്യപിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് നിലയ്ക്കലിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. തീർഥാടകരെ തടയുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന ഡി.ജി.പി നിർദേശം വന്നതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. അതേ സമയം, ശബരിമലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡൻറ് പത്മകുമാറും പമ്പയിലെത്തി.
ശബരിമല നട ഇന്ന് തുറക്കാനിരിക്കെ സ്ത്രീകൾ പമ്പയിൽ എത്തുന്നത് തടയുന്നതിനായി നിലയ്ക്കലിൽ ഒരു സംഘം ആളുകൾ വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. സ്ത്രീകൾ ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് വാഹനങ്ങൾ കടത്തി വിട്ടത്. കെ.എസ്.ആർ.ടി.സി ബസുകളിൽ നിന്ന് സ്ത്രീകളെ ഇറക്കി വിട്ട സംഭവവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.