ശബരിമല നടയടക്കൽ: മലക്കംമറിഞ്ഞ് പിള്ള
text_fieldsകോഴിക്കോട്: ശബരിമല യുവതീപ്രവേശനം നടന്നാൽ നടയടക്കണോയെന്ന് ചോദിച്ച് തന്ത്രി തന്നെ വിളിച്ചോയെന്ന് അറിയില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. എൻ.ഡി.എക്കാരനല്ലാത്ത ഒരാളുടെ ഫോണിൽനിന്നാണ് തന്നെ വിളിച്ച് കാര്യങ്ങൾ തിരക്കിയത്. ഇത് തന്ത്രിയാണോ അതോ അദ്ദേഹത്തിെൻറ കുടുംബത്തിലെ ആരോ ആണോ എന്നറിയില്ല.
പലരും തന്നെ ഫോണിൽ വിളിച്ച് വിവിധ വിഷയങ്ങളിൽ നിയമവശം ചോദിക്കാറുണ്ട്. എെൻറ അവകാശമായതിനാൽ ഞാൻ കാര്യങ്ങൾ പറഞ്ഞുെകാടുക്കാറുമുണ്ട് എന്നായിരുന്നു അദ്ദേഹത്തിെൻറ വിശദീകരണം. തന്ത്രി കണ്ഠരര് രാജീവര് വിളിച്ചു എന്നാണല്ലോ പ്രസംഗത്തിൽ പറഞ്ഞെതന്ന് ചോദിച്ചപ്പോൾ അദ്ദേഹം തന്നെ അത് നിഷേധിച്ചതോടെ പ്രശ്നം തീർന്നല്ലോ എന്നായിരുന്നു മറുപടി.
കഴിഞ്ഞ ഞായറാഴ്ച േകാഴിക്കോട് നടന്ന യുവമോർച്ച സംസ്ഥാന നേതൃയോഗത്തിലാണ് യുവതി പ്രവേശനമുണ്ടായാൽ ശബരിമല നടയടച്ചിടുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്നോട് ആലോചിച്ച ശേഷമാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞത്. നട അടച്ചിടുന്നത് കോടതിയലക്ഷ്യമാവില്ലെന്നും അങ്ങെനവന്നാൽ ആദ്യം തനിക്കും പ്രവർത്തകർക്കും എതിരെയാണ് കേസുണ്ടാവുകയെന്നും താൻ കണ്ഠരര് രാജീവരോട് പറഞ്ഞുവെന്നും തെൻറ വാക്ക് അറംപറ്റിയപോലെ ഭവിച്ചുെവന്നുമായിരുന്നു ശ്രീധരൻ പിള്ള പ്രസംഗത്തിൽ പറഞ്ഞത്.
ശബരിമല സമരം ബി.ജെ.പി അജണ്ടയാണെന്നും സൂചിപ്പിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും പ്രസംഗം കലാപ ആഹ്വാനവും കോടതിയലക്ഷ്യത്തിന് പ്രേരിപ്പിക്കുന്നതുമാെണന്ന് ചൂണ്ടിക്കാട്ടി കോഴിക്കോെട്ട മാധ്യമപ്രവർത്തകൻ നൽകിയ പരാതിയിൽ ശ്രീധരൻ പിള്ളക്കെതിരെ കസബ പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ശ്രീധരൻ പിള്ളയുടെ വാദം തെറ്റാണെന്ന് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. നടയടച്ചിടുമെന്ന് പറയും മുമ്പ് താൻ ആരുമായും കൂടിയാലോചന നടത്തിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.