Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
p rajeev
cancel
Homechevron_rightNewschevron_rightKeralachevron_rightസാബു ജേക്കബ്...

സാബു ജേക്കബ് ശ്രമിച്ചത് കേരളം വ്യവസായത്തിന് പറ്റുന്ന നാടല്ലെന്ന് വരുത്തിത്തീര്‍ക്കാൻ - മന്ത്രി പി. രാജീവ്​

text_fields
bookmark_border

തിരുവനന്തപുരം: കിറ്റെക്​സ്​ എം.ഡി സാബു ജേക്കബി​െൻറ ആരോപണങ്ങൾക്ക്​ അക്കമിട്ട മറുപടിയും ഒപ്പം പരിശോധന നടപടികൾക്ക്​ കേന്ദ്രീകൃത സംവിധാനവും​ പ്രഖ്യാപിച്ച്​ മ​ന്ത്രി പി. രാജീവ്​. നിയമപരമായി പരാതിപ്പെടാൻ സംവിധാനങ്ങളുണ്ടായിരിക്കെ സർക്കാറിനെതിരെ വസ്​തുത വിരുദ്ധമായ ആരോപണങ്ങളുന്നയിച്ച്​ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരവേല നടത്താനാണ്​ കി​െറ്റക്​സ് എം.ഡി ശ്രമിച്ചതെന്ന്​ രാജീവ്​ ആരോപിച്ചു.

സംസ്ഥാന സർക്കാറോ ഏതെങ്കിലും വകുപ്പുകളുടെ മുൻകൈയിൽ ബോധപൂർവമോ ഒരു പരിശോധനയും കി​െറ്റക്​സിൽ നടത്തിയിട്ടില്ല. ദേശീയ മനുഷ്യാവകാശ കമീഷന്​ ബെന്നി ​െബഹനാൻ എം.പി നൽകിയ പരാതി, പി.ടി. തോമസ്​ നിയമസഭയിൽ ഉന്നയിച്ച ആരോപണം, വാട്​സ്​ആപ്​​ സന്ദേശത്തി​​െൻറ അടിസ്ഥാനത്തിൽ ഹൈകോടതി നൽകിയ നിർദേശം എന്നിവയെതുടർന്നാണ്​ വകുപ്പുകൾ പരിശോധന നടത്തിയത്​.

ഇൗ പരിശോധനകളിൽ ആക്ഷേപമുള്ളതായി കി​െറ്റക്​സ്​ മാനേജ്​മെൻറ്​ ഏതെങ്കിലും വകുപ്പിൽ ഒരു പരാതിയും നൽകിയിട്ടില്ല. പരിശോധനവേളയിൽപോലും സ്ഥാപനാധികാരികൾ ആക്ഷേപം ഉന്നയിച്ചിട്ടില്ല. ദേശീയ മനുഷ്യാവകാശ കമീഷനും കോടതിയും നിർദേശിച്ചാൽ പരിശോധിക്കാതെ നിവൃത്തിയില്ല. യു.പി മുഖ്യമന്ത്രിയെ കേരളം മാതൃകയാക്കണമെന്ന്​ പറയുന്നത്​ എത്രമാത്രം അപഹാസ്യമാണെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു.

നേരിട്ട്​ വിളിച്ചു, കിട്ടിയി​െല്ലന്ന്​ മന്ത്രി

സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശ്രദ്ധയിൽ​പെട്ടതിനെതുടർന്ന്​ ജൂണ്‍ 28ന് കി​െറ്റക്സ് എം.ഡി സാബു ജേക്കബിനെ വിളിച്ചിരുന്നു​. കിട്ടാതെവന്നപ്പോള്‍ സഹോദരന്‍ ബോബി ജേക്കബിനെ വിളിച്ച്​ പ്രശ്നം തിരക്കി. എറണാകുളം ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജരും സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ അന്വേഷിക്കാമെന്ന് ഉറപ്പുനൽകി.

ജൂണ്‍ 29ന് നിക്ഷേപ പദ്ധതിയില്‍നിന്ന് പിന്മാറുന്നെന്ന വാര്‍ത്ത ശ്രദ്ധയിൽപെട്ടപ്പോഴും സാബു ജേക്കബിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാൽ, കേരളം വ്യവസായത്തിന് പറ്റുന്ന നാടല്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് സാബു ജേക്കബ് ശ്രമിച്ചത്. ഇതിന്​ പിന്നിലുള്ള താൽപര്യം വ്യക്തമാക്കണം.

ഒാരോ വക​​ുപ്പും ഇനി പ്രത്യേകം പരിശോധിക്കാൻ കയറില്ല

പരാതികൾ ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രീകൃത പരിശോധന സംവിധാനത്തിന് രൂപം നൽകാൻ തീരുമാനിച്ചതായി മന്ത്രി പി. രാജീവ്. വാർഷിക പരിശോധനകൾക്കടക്കം ഒാരോ വകുപ്പും പ്രത്യേകം പോകുന്നതിന്​ പകരം സംയുക്ത പരിശോധനയാണ്​ ഉദ്ദേശിക്കുന്നത്​. ​ഫാക്​ടറീസ്​, ആരോഗ്യം, ​തദ്ദേശം തുടങ്ങിയ​ വകുപ്പുകളെക്കുറിച്ചാണ്​ പ്രധാനമായും ആരോപണം​.

ഇൗ വകുപ്പുകളുടെ പ്രതിനിധികളാണ്​ പരിശോധന സംഘത്തിലുണ്ടാകുക. വ്യവസായങ്ങളെ മൂന്നായി തിരിച്ചാകും​ (ലോ റിസ്​ക്​, മിഡിൽ റിസ്​ക്​, ഹൈ റിസ്​ക്​) ക്രമീകരണം. ജൂലൈയിൽതന്നെ ഇത്​ നിലവിൽവരും. ലോ റിസ്ക് വ്യവസായങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കലോ ഓണ്‍ലൈനായോ മാത്രമേ പരിശോധന നടത്തൂ. ഹൈ റിസ്ക് വിഭാഗത്തില്‍ നോട്ടീസ് നൽകി മാത്രമേ വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തൂ.

പരിശോധനക്ക്​ ഒാൺലൈൻ സംവിധാനം

മനുഷ്യസഹജമായ താൽ​പര്യങ്ങൾ ഉണ്ടാകാതിരിക്കാൻ പരി​േശാധനക്ക്​ ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തും. ഓരോ വകുപ്പും പരിശോധനക്ക് പോകേണ്ടവരുടെ പട്ടിക തയാറാക്കും. അതില്‍നിന്ന് സിസ്​റ്റം തന്നെ ആളെ തീരുമാനിക്കും. ഏതു പരിശോധന കഴിഞ്ഞാലും 48 മണിക്കൂറിനുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് സ്ഥാപന ഉടമക്ക്​ നൽകുകയും വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. ഈസ് ഓഫ് ഡൂയിങ്​ ബിസിനസ് നടപടികളുടെ തുടര്‍ച്ചയായി നിയമാനുസൃത പരാതി പരിഹാര സംവിധാനത്തിന് രൂപംനൽകും. കരട് ബില്ലിന് താമസിയാതെ മന്ത്രിസഭാ യോഗം അംഗീകാരം നൽകുമെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kitex
News Summary - Sabu Jacob tried to make Kerala not a place suitable for industry - Minister P. Rajeev
Next Story