എം.െഎ. ഷാനവാസ് കോൺഗ്രസിെൻറ ഉറച്ച ശബ്ദമായിരുന്ന നേതാവ് –സചിൻ പൈലറ്റ്
text_fieldsതിരുവനന്തപുരം: ദേശീയതലത്തിലടക്കം കോൺഗ്രസിെൻറ ഉറച്ച ശബ്ദമായിരുന്ന നേതാവായിരുന്നു എം.െഎ. ഷാനവാസെന്ന് മുൻ കേന്ദ്രമന്ത്രി സചിൻ പൈലറ്റ്. എം.ഐ. ഷാനവാസ് അനുസ്മരണ സമിതി തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാര്‍ലമെൻറില്‍ ചര്‍ച്ചക്ക് വരുന്ന ഏതുവിഷയത്തിലും അഭിപ്രായം പറയാന്‍ കഴിവുള്ള പാര്ലമെേൻററിയനായിരുന്നു ഷാനവാസ്. ഓരോ വിഷയത്തിലും സൂക്ഷ്മമായ നിരീക്ഷണം നടത്തിയിരുന്ന അദ്ദേഹം കേരളത്തിലെ മാത്രമല്ല, ദേശീയതലത്തിൽ കോൺഗ്രസിെൻറ മുഖമായിരുന്നെന്നും സചിൻ പൈലറ്റ് പറഞ്ഞു. നാടിെൻറ ശബ്ദം പാര്‍ലമെൻറില്‍ കേള്‍പ്പിക്കാനും എല്ലാവരെയും ഐക്യത്തോടെ കൊണ്ടുപോകാനും ഷാനവാസിന് സാധിച്ചുവെന്ന് അനുസ്മരണ സന്ദേശത്തില്‍ ശശി തരൂര്‍ എം.പി ചൂണ്ടിക്കാട്ടി. സംസ്ഥാന, ദേശീയ രാഷ്ട്രീയ കാര്യങ്ങളില്‍ വ്യക്തമായ വിശകലനം നടത്തിയ ആളായിരുന്നു ഷാനവാസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. കെ.എസ്.യു നേതാവായിരുന്നപ്പോള്‍ മുതല്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ വ്യക്തിയാണ് ഷാനവാസെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. ടി. ശരത്ചന്ദ്രപ്രസാദ്, കെ.എസ്. ശബരിനാഥന്, നെയ്യാറ്റിന്‍കര സനല്‍, വി. പുരുഷോത്തമന്, ജോണ്‍ വിനേഷ്യസ്, ഷാനവാസിെൻറ മകന് ഹസീം ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.