ചരിത്രത്തില്‍ ജനങ്ങളില്ല, നാം പഠിക്കുന്നത് രാജാക്കന്മാരെക്കുറിച്ച് മാത്രം –സച്ചിദാനന്ദന്‍
text_fieldsകോഴിക്കോട്: നാം പഠിക്കുന്ന ചരിത്രം രാജാക്കന്മാരെക്കുറിച്ചും അവരുടെ ഭരണപരിഷ്കാരങ്ങളെക്കുറിച്ചും മാത്രമാണെന്നും അന്നത്തെ ജനങ്ങള്‍ എങ്ങനെ ജീവിച്ചു എന്നതിനെക്കുറിച്ച് ചരിത്രപുസ്തകങ്ങള്‍ ഒന്നും പറയുന്നില്ളെന്നും കെ. സച്ചിദാനന്ദന്‍ പറഞ്ഞു. കെ.എ.എച്ച്.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്‍െറ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ ‘വിദ്യാഭ്യാസത്തിന്‍െറ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാലത്ത് ആരാണ് അധ്വാനിച്ചത്, ആരാണ് ലാഭമുണ്ടാക്കിയത് തുടങ്ങിയ ചോദ്യങ്ങളാണ് ചരിത്രത്തെ നിര്‍ണയിക്കേണ്ടത്. സ്വാതന്ത്ര്യസമര ചരിത്രത്തില്‍പോലും നേതാക്കന്മാരുടെ പേരുകള്‍ മാത്രമേ ഉയര്‍ത്തിക്കാണിക്കുന്നുള്ളൂ, സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ചവരെല്ലാം ചരിത്രപുസ്തകത്തില്‍ തമസ്കരിക്കപ്പെടുകയും ചരിത്രം നേതാക്കളിലേക്ക് ചുരുക്കപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഗണപതിയുടെ തുമ്പിക്കൈ കോസ്മെറ്റിക് സര്‍ജറിയാവുന്നതുപോലെ മിഥ്യകളായ പുരാണങ്ങള്‍ ശാസ്ത്രമായി മാറുന്ന രീതിയിലേക്ക് വിദ്യാഭ്യാസം അധ$പതിച്ചു. ക്ളാസ്മുറികളില്‍ കുറെ ശാസ്ത്ര സൂത്രവാക്യങ്ങള്‍ പഠിച്ചാലോ, ലാബില്‍ കുറെ ലായനികളുണ്ടാക്കിയാലോ വിദ്യാഭ്യാസമാവില്ല, ചോദ്യം ചെയ്യാനും യുക്തി ഉപയോഗിക്കാനും വിദ്യാര്‍ഥികള്‍ പ്രാപ്തരാവണം.
പരീക്ഷണശാലകളിലല്ല മറിച്ച്, സമൂഹത്തിലാവണം ആശയങ്ങള്‍ പരീക്ഷിക്കപ്പെടേണ്ടത്. പരീക്ഷകള്‍ സര്‍ഗാത്മകമാകണമെങ്കില്‍ ക്ളാസ്മുറികള്‍ സര്‍ഗാത്മകമാവണമെന്നും ഇതിനായി പാഠപുസ്തകങ്ങള്‍ക്ക് ഒരു മറുവശമുണ്ടെന്ന് കാണിച്ചുകൊടുക്കാന്‍ അധ്യാപകര്‍ തയാറാവണമെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.