ബലിപ്പുരകള്‍ ഇല്ല; പമ്പയിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ മുടങ്ങി
text_fieldsശബരിമല: തീർഥാടനത്തിലെ പ്രധാന ആചാരങ്ങളില്‍ ഒന്നായ ബലിതര്‍പ്പണ ചടങ്ങുകള്‍ ഇക്കുറി മുടങ്ങി. മണ്ഡലകാലം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും പമ്പ സ്‌നാന ഘട്ടത്തില്‍ ബലിപ്പുരകള്‍ ഒരുക്കാന്‍ ദേവസ്വംബോര്‍ഡിന് ഇതുവരെയും സാധിച്ചിട്ടില്ല.
ഇതുകാരണം തര്‍പ്പണ ചടങ്ങുകള്‍ ഒഴിവാക്കി മലകയേറണ്ട സാഹചര്യമാണ് തീർഥാടകർക്ക് ഉള്ളത്. മണ്ഡല കാലാരംഭത്തിന് ഒരു ദിവസം മുമ്പു തന്നെ തൃവേണിയിലടക്കം ബലിപ്പുരകള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാറും മുന്‍കാലങ്ങളില്‍ ശ്രദ്ധപതിപ്പിച്ചിരുന്നു.
കാലങ്ങളായി നടന്നുവന്ന തർപ്പണ ചടങ്ങുകൾ കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് ബോര്‍ഡ് നിര്‍ത്തിവെച്ചത്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങളെല്ലാം തന്നെ പൂർണമായും പിന്‍വലിച്ചുള്ള തീർഥാടനത്തിന് സര്‍ക്കാറും ബോര്‍ഡും സംവിധാനങ്ങള്‍ ഒരുക്കിയപ്പോഴും ബലിപ്പുരകളുടെ കാര്യത്തില്‍ അവഗണന കാട്ടിയെന്നാണ് ഭക്തരില്‍ നിന്നുയരുന്ന ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.