മാർ ക്രിസോസ്റ്റത്തിശന്‍റ വിയോഗത്തിൽ അനുശോചന പ്രവാഹം
text_fieldsമാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ലോകത്തിന് നൽകിയ പ്രചോദനാത്മകമായ നേതൃത്വം സുവർണ്ണ സ്മരണകളായി എന്നും നിലനിൽക്കും എന്ന് മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ. മാർത്തോമാ സഭയ്ക്ക് മാത്രമല്ല സമസ്ത ക്രൈസ്തവ സമൂഹത്തിനും ഇതര സമുദായങ്ങൾക്കും മതവിഭാഗങ്ങൾക്കും അദ്ദേഹം നൽകിയ ഹൃദ്യമായ നേതൃത്വം അനന്യസാധാരണമാണ്.
മലങ്കര ഓർത്തഡോക്സ് സഭയോടും പിതാക്കന്മാരോടും പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയോടും ആത്മബന്ധം പുലർത്തിയിരുന്ന മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, പരിശുദ്ധ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുമായി സൂക്ഷിച്ചിരുന്ന സ്നേഹോഷ്മളമായ സൗഹൃദം പ്രത്യേകം സ്മരണീയമാണ്.
അനുഗ്രഹീത പ്രഭാഷകനായിരുന്ന അദ്ദേഹം സരളമായ ഹാസ്യത്തിന്‍റെ അകമ്പടിയോടെ പ്രബോധിപ്പിച്ച ശ്രേഷ്ഠമായ ആശയങ്ങൾ ശ്രോതാക്കളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. ലാളിത്യവും വിനയവും അലങ്കാരമാക്കിയിരുന്ന മാർ ക്രിസോസ്റ്റത്തിൻറ നിര്യാണം ക്രൈസ്തവ സമൂഹത്തിന് നികത്താനാവാത്ത വിടവാണെങ്കിലും പരിണിതപ്രജ്ഞനായിരുന്ന അദ്ദേഹത്തിന്‍റെ മധുരമുള്ള സ്മരണകളും ഐതിഹാസികമായ നേതൃത്വവും ജനഹൃദയങ്ങളിൽ എന്നും ജീവിക്കുമെന്ന് അഡ്വക്കേറ്റ് ബിജു ഉമ്മൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മാർ ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തോടെ വിശ്വാസികൾക്കും പൊതു സമൂഹത്തിനും നഷ്ടമായത് മഹാഗുരുനാഥനെയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. സ്നേഹമെന്ന സിദ്ധൗഷം കൊണ്ട് സമൂഹത്തിൻ്റെ മഹാവ്യാധികൾ അകറ്റിയിരുന്ന തപോ ശ്രേഷ്ഠൻ്റെ വിയോഗം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.