മലയാളിയുടെ ജീവിത യാനത്തെ ഇത്രമേൽ സുരക്ഷിതമായി മുന്നോട്ടു നയിച്ച മറ്റൊരു മുഖ്യമന്ത്രിയില്ല -സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മഹാനായ നേതാവിന് വിട. ആ ജീവിതം തന്നെ അനശ്വരമായ ഓർമ്മകളുടെ സഞ്ചാരമാണ്. മലയാളിയുടെ ജീവിത യാനത്തെ ഇത്രമേൽ സുരക്ഷിതമായി മുന്നോട്ടു നയിച്ച മറ്റൊരു മുഖ്യമന്ത്രിയെ നമുക്കു ചൂണ്ടികാണിക്കുവാനില്ല -അദ്ദേഹം അനുശോചനക്കുറിപ്പിൽ പറഞ്ഞു.
പ്രതീക്ഷകളുടെ രാജാവായിരുന്നു അദ്ദേഹം. തന്‍റെ നാടിനും ജനതക്കും വേണ്ടി പ്രതീക്ഷാ നിർഭരമായിരുന്നു അദ്ദേഹത്തിന്‍റെ ഓരോ ചുവടുവെപ്പും. ‘അതിവേഗം ബഹുദൂരം’ എന്നത് ഒരുമുദ്രാവാക്യം മാത്രമായിരുന്നില്ല, അതു തന്നെയായിരുന്നു ആ ജീവിതത്തിന്റെ സന്ദേശവും. നമുക്കു വിടചൊല്ലാനാവില്ല കാരണം അദ്ദേഹം നമ്മുടെ ഹൃദയങ്ങളിലെ മറക്കാനാവാത്ത ഓർമ്മയാണ്. പരേതാത്മാവിന് നിത്യശാന്തി നേരുന്നു -സാദിഖലി ശിഹാബ് തങ്ങൾ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. കാൻസർ ബാധിച്ച് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.