ആര്യാടന്‍റെ വേർപാട് ജനാധിപത്യ കേരളത്തിന് നഷ്ടം -സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: ആര്യാടന്‍ മുഹമ്മദിന്റെ വേര്‍പാട് ജനാധിപത്യ കേരളത്തിന് കനത്ത നഷ്ടവും മതേതര ചേരിക്ക് ഏറെ ആഘാതവുമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചിച്ചു. നവകേരളത്തിന്റെ പുരോഗതിയില്‍ അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കി.
കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയിലും വലിയ പങ്കുവഹിച്ചു. ഐക്യജനാധിപത്യ മുന്നണിയുടെ മുന്‍നിര പോരാളിയായിരുന്ന അദ്ദേഹം കര്‍മനിരതനായ സംഘാടകനും മികച്ച ഭരണാധികാരിയും ആരെയും ആകര്‍ഷിക്കുന്ന പ്രസംഗ വൈഭവത്തിനുടമയുമായിരുന്നു. നിയമസഭ സാമാജികനെന്ന നിലക്കും മന്ത്രി എന്ന നിലക്കും കഴിവുതെളിയിച്ചു.
മുന്നിലെത്തുന്നവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും നിയമപരമായി അത് സാധിച്ചുകൊടുക്കാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. അദ്ദേഹത്തിന്റെ നല്ല ഓര്‍മകള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും മതേതരത്വത്തെ ഊട്ടിയുറപ്പിക്കാനും സഹായിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.