‘ഇടവേളകളിൽ മുള്ളുമായും വരും ചിലർ; അതൊന്നും പക്ഷെ ഉള്ളിൽ കൊള്ളാറില്ല’ -സാദിഖലി തങ്ങൾ
text_fieldsമലപ്പുറം: വേദികളിൽനിന്ന് വേദികളിലെത്തുമ്പോൾ സ്നേഹപ്പൂക്കൾ കിട്ടാറുണ്ടെന്നും ഇടവേളകളിൽ മുള്ളുമായും ചിലർ വരുമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങൾ.
അതൊന്നും പക്ഷെ ഉള്ളിൽ കൊള്ളാറില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സമസ്ത ജോ. സെക്രട്ടറി ഉമർ ഫൈസി മുക്കം സാദിഖലി തങ്ങളെ അവഹേളിച്ചു നടത്തിയ പ്രസംഗം വിവാദമായതിനിടെയാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ഒരു കുഞ്ഞിനെ മടിയിലിരുത്തിയുള്ള പടത്തോടൊപ്പമാണ് സാദിഖലിയുടെ പോസ്റ്റ്. വേദികളിൽ നിന്ന് കൈയിൽ തടയുന്ന നിഷ്കളങ്ക ബാല്യങ്ങളുടെ നിർമല സാന്നിധ്യം മനസിന്‍റെ സാന്ത്വനമാണ്. പുലരികളിൽ സുഗന്ധം പരത്തി വിരിഞ്ഞു വിടരുന്ന ഭംഗിയുള്ള പുഷ്പ ദളങ്ങൾ പോലെ എന്നും കുറിപ്പിലുണ്ട്.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം;
വേദികളിൽ നിന്ന് വേദികളിലെത്തുമ്പോൾ സ്നേഹപ്പൂക്കൾ കിട്ടാറുണ്ട്.
ഇടവേളകളിൽ മുള്ളുമായും വരും ചിലർ.
അതൊന്നും പക്ഷെ ഉള്ളിൽ കൊള്ളാറില്ല,
അപ്പോഴും വേദികളിൽ നിന്ന് കൈയിൽ തടയുന്ന നിഷ്കളങ്ക ബാല്യങ്ങളുടെ നിർമ്മല സാന്നിദ്ധ്യം മനസിൻ്റെസാന്ത്വനമാണ്.
പുലരികളിൽ സുഗന്ധം പരത്തി വിരിഞ്ഞു വിടരുന്ന ഭംഗിയുള്ള പൂഷ്പ ദളങ്ങൾ പോലെ....

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.