ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുത്ത് സാദിഖലി തങ്ങൾ
text_fieldsവേങ്ങര: കണ്ണമംഗലം കിളിനക്കോട് കരിങ്കാളി കരുവൻ കാവിൽ കിരാതമൂർത്തി ക്ഷേത്രത്തിലെ സമൂഹ അന്നദാനത്തിലും ജനകീയ കൂട്ടായ്മയിലും പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
ഒരാഴ്ച നീണ്ടുനിന്ന പ്രതിഷ്ഠ മഹോത്സവ സമാപന ദിവസമായ ബുധനാഴ്ച ഉച്ചയോടെയാണ് തങ്ങൾ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് വി.പി. ഉണ്ണികൃഷ്ണൻ, എൻ.കെ. സുജിത്ത്, ടി.കെ. അജീഷ്, കെ.പി. വൈശാഖ്, എൻ. മുരളി, വി.പി. സുനിൽ ബാബു, സി.പി. മണികണ്ഠൻ, വി.പി. ചന്ദ്രൻ എന്നിവർ സ്വീകരിച്ചു.പഞ്ചായത്ത് പ്രസിഡൻറ് യു.എൻ. ഹംസ, പഞ്ചായത്ത് അംഗം പി.കെ. സിദ്ദീഖ്, പൂക്കുത്ത് മുജീബ് എന്നിവർ സംബന്ധിച്ചു.
ക്ഷേത്രാങ്കണത്തിൽവെച്ച് 50 നിർധനരോഗികൾക്കുള ധനസഹായവിതരണവും നടന്നു. ജൂലൈ ഒന്നിനാണ് ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ചടങ്ങുകൾ ആരംഭിച്ചത്. വിവിധ ദിവസങ്ങളിലായി ദീപാരാധനാ, ഹോമങ്ങൾ, അത്താഴ പൂജ, പഞ്ചഗവ്യം, പഞ്ചകം, ധ്യാനസങ്കോചം തുടങ്ങിയവ നടന്നു. തന്ത്രി ഇളമന ഇല്ലത്ത് ശ്രീധരൻ നമ്പൂതിരി, മേൽശാന്തി ശ്രീകൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.