Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എം. ഷാജി...

കെ.എം. ഷാജി അച്ചടക്കമുള്ളയാൾ -സാദിഖലി തങ്ങൾ

text_fields
bookmark_border
കെ.എം. ഷാജി അച്ചടക്കമുള്ളയാൾ -സാദിഖലി തങ്ങൾ
cancel

മലപ്പുറം: മുസ്​ലിം ലീഗ്​ സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി അച്ചടക്കമുള്ളയാളാണെന്ന്​ സംസ്ഥാന അധ്യക്ഷൻ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ. കെ.എം. ഷാജി പാണക്കാട്ടെത്തി സാദിഖലി ശിഹാബ്​ തങ്ങളെ കണ്ടശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു തങ്ങൾ.

ഷാജിയുടെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കിയ പശ്ചാതലത്തിലാണ്​ വരാൻ പറഞ്ഞത്​. പറയാനുള്ളത്​ പാർട്ടി വേദികളിൽ തന്നെ പറയണം. പാർട്ടി വേദികളിൽ എന്തും തുറന്ന്​ പറയാം. പുറത്ത്​ സംസാരിക്കുമ്പോൾ നേതാക്കൾ സൂക്ഷ്​മത പാലിക്കണം. മുസ്ലിം ലീഗ് കെട്ടുറപ്പോടെ മുന്നോട്ട് പോകണം. അതാണ് ലീഗ് കീഴ്ഘടകങ്ങളോടും പറയാനുള്ളത്.

ഷാജിയുമായുള്ള ചർച്ച തൃപ്തികരമാണ്​. അദ്ദേഹത്തിന്​ ശാസന നൽകിയിട്ടില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മുസ്​ലിം ലീഗ്​ സംസ്ഥാന ആക്ടിങ്​ ജനറൽ സെക്രട്ടറി പി.എം.എ സലാം, പ്രഫ. കെ.കെ. ആബിദ്​ ഹുസൈൻ തങ്ങൾ എം.എൽ.എ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM ShajiSadiq Ali Shihab Thangal
News Summary - Sadiq Ali Thangal about KM shaji
Next Story