സമസ്തയിൽ പ്രശ്നക്കാരുണ്ടെന്ന് പറഞ്ഞിട്ടില്ല -സാദിഖലി തങ്ങൾ
text_fieldsകോഴിക്കോട്: സമസ്തയിൽ ചില പ്രശ്നക്കാരുണ്ടെന്ന് താൻ പറഞ്ഞതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കോഴിക്കോട് ടൗൺഹാളിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.തന്റെ വാക്കുകളെ വരികൾക്കിടയിലൂടെ വായിച്ചതിന്റെ പ്രശ്നമാണെന്നും അത്തരമൊരു പരാമർശം താൻ നടത്തിയിട്ടില്ലെന്നും സി.ഐ.സിയിൽ ഉടലെടുത്ത പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ഒറ്റവാക്കിൽ പറയാവുന്ന കാര്യമല്ല മുസ്ലിം പിന്തുടർച്ചാവകാശം. ഇതേക്കുറിച്ച് ഉയർന്ന ചർച്ചകളിൽ മുസ്ലിം ലീഗ് നിലപാടെടുക്കേണ്ട കാര്യമില്ല. ശരീഅത്ത് നിയമത്തിൽ കാലോചിതമാറ്റം വേണോ എന്ന് തീരുമാനിക്കേണ്ടത് പണ്ഡിതരാണെന്നും ഷുക്കൂർ വക്കീലിനെപ്പോലുള്ളവരുടെ പുനർവിവാഹങ്ങൾ പ്രതികരണം അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.