മാര്‍പ്പാപ്പക്ക് സ്നേഹോപഹാരം സമ്മാനിച്ച് സാദിഖലി തങ്ങള്‍
text_fieldsവത്തിക്കാന്‍: ശ്രീനാരായണഗുരു സംഘടിപ്പിച്ച പ്രഥമ സര്‍വമത സമ്മേളനത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ നടന്ന സര്‍വമത സമ്മേളനത്തിയ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്മാന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.
കുശലാന്വേഷണങ്ങള്‍ക്ക് ശേഷം സ്നേഹോപഹാരമായി മാർപാപ്പക്ക് പുസ്തകവും സമ്മാനിച്ചു. നാനാത്വങ്ങള്‍ക്കിടയിലും ഐക്യം ഊട്ടിയുറപ്പിക്കുകയും ഭിന്നതകള്‍ക്കിടയിലും യോജിപ്പുള്ള സഹവര്‍ത്തിത്വം ഉറപ്പാക്കുകയും ചെയ്യണമെന്ന് മാർപാപ്പ സമ്മേളനത്തില്‍ നല്കിയ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
കര്‍ദിനാള്‍ ലസാരു, ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മോണ്‍സിങ്ങൂര്‍ ഇന്‍ഡുനില്‍ ജെ. കൊടിത്തുവാക്, കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ ഫരീദ്, സംഘാടക സമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, സമിതി ജനറല്‍ കണ്‍വീനര്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ, ശിവഗിരി തീർഥാടനം ചെയര്മാന് കെ. മുരളി, സഞ്ജീവനി വെല്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രഘുനാഥന് നായര്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.