സമസ്ത-സി.ഐ.സി തർക്കങ്ങൾക്ക് പരിഹാരമായെന്ന് സാദിഖലി ശിഹാബ് തങ്ങൾ
text_fieldsകോഴിക്കോട്: സമസ്ത-സി.ഐ.സി പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്തയുടെ നിർദേശങ്ങൾ കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ് (സി.ഐ.സി) സെനറ്റ് യോഗത്തിൽ അംഗീകരിച്ചു. സെനറ്റ് നിർദേശങ്ങൾ സമസ്ത മുശാവറയിലും അവതരിപ്പിച്ചേക്കും. മുസ്ലിം ലീഗ് നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സി.ഐ.സി-സമസ്ത പ്രശ്നം രൂക്ഷമാവുകയും അത് സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുൻകൈയെടുത്ത് സമസ്ത നേതൃത്വവുമായി ചർച്ച നടത്തിയത്. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ഫോർമുല സമസ്ത നേതാക്കൾ സാദിഖലി തങ്ങൾക്കുമുമ്പാകെ വെച്ചിരുന്നു.
സി.ഐ.സി സ്ഥാപനങ്ങൾ പൂർണമായി സമസ്തയുടെ നിയന്ത്രണത്തിൽ വരുംവിധം പുനഃസംവിധാനിക്കുകയാണ് ഫോർമുലയുടെ കാതലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമസ്തയിൽനിന്ന് വേറിട്ട് സ്വതന്ത്രമായി മുന്നോട്ടുപോകുന്ന സാഹചര്യമുണ്ടാകരുതെന്നും സമസ്ത നേതാക്കൾ നിബന്ധന വെച്ചിരുന്നു. സമസ്തയുടെ നിർദേശങ്ങൾ സി.ഐ.സി സെനറ്റ് യോഗം അംഗീകരിച്ചതോടെ വലിയ തർക്കത്തിനാണ് പരിഹാരമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.