സാദിഖലി തങ്ങളുടെ മകൻ വിവാഹിതനായി
text_fieldsകോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെയും സൈനബ സുല്‍ഫത്തിന്റെയും മകന് ഡോ. ഷഹീന് അലി ശിഹാബ് തങ്ങളും ചേവായൂര്‍ ഇസ്ഹാഖ് മഷ്ഹൂര്‍ തങ്ങളുടെയും ഷരീഫ ശബാനയുടെയും മകൾ ഫാത്തിമ ഫഹ്മിദയും വിവാഹിതരായി. ഖാദി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിക്കാഹിന് കാർമികത്വം വഹിച്ചു.
കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ വിവാഹത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, ഗോവ ഗവർണര്‍ പി.എസ്. ശ്രീധരന് പിള്ള, കർണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, കേരള സ്പീക്കര്‍ എ.എന്‍. ഷംസീര്‍, സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്, ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ, സെക്രട്ടറി ഷിഹാബ് പൂക്കോട്ടൂർ, ബിഷപ് ഡോ. കുര്‍ലിയോസ് ഗീവര്‍ഗീസ്, സ്വാമി വിശാലാനന്ദ (ശിവഗിരി മഠം), പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, ലീഗ് ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം. ഖാദര്‍ മൊയ്തീന്, ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, എം.എ. യൂസുഫലി, ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍, ടി.പി. അബ്ദുല്ലകോയ മദനി, സി.പി. ഉമര്‍ സുല്ലമി, പി.എം. ലത്തീഫ് മൗലവി, ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.വി. അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി, കെ. നവാസ് ഗനി എം.പി, ഡോ. ശശി തരൂര്‍ എം.പി, ആന്റോ ആന്റണി എം.പി, ശ്രേയാംസ് കുമാര്‍ എം.പി, കോഴിക്കോട് ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍, മലപ്പുറം ജില്ല കലക്ടര്‍ വി.ആര്. വിനോദ്, അദീല അബ്ദുല്ല, എ.ഡി.ജി.പി എം.ആര്. അജിത്ത് കുമാര്‍, ഐ.ജി സേതുരാമന്, കമീഷണര്‍ രാജ്പാല് മീണ, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്, എം.ടി. രമേശ്, തമിഴ്നാട് വഖഫ് ബോര്‍ഡ് ചെയര്മാന് എം. അബ്ദുറഹിമാന്, മുസ്ലിം ലീഗ് തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബൂബക്കര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, നിയമസഭ പാര്‍ട്ടി സെക്രട്ടറി കെ.പി.എ. മജീദ്, ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ. മുനീര്‍, എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് എം.എല്‍.എ, വക്താവ് ഷമ മുഹമ്മദ്, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, കർണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ്, ആസാദ് മൂപ്പന്, പി.ജെ. കുര്യന്, പി.കെ. കൃഷ്ണദാസ്, അന്‍വര്‍ മുഹിയുദ്ദീന്, ഗാന്ധിഭവന് ചെയര്മാന് സോമരാജന്, അഡ്വ. പ്രകാശ് (ശിവഗിരി മഠം), അമ്മ ജനറല്‍ സെക്രട്ടറി നടന് ഇടവേള ബാബു, ഗായകരായ അഫ്സല്, കണ്ണൂര്‍ ശരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.