‘സഫറുൽ ഇസ്ലാം ഖാനെതിരായ നടപടി: പ്രതിഷേധം ശക്തമാക്കണം’
text_fieldsകോഴിക്കോട്: ഡൽഹി ന്യൂനപക്ഷ കമീഷൻ ചെയർമാനും ഭരണഘടന വിദഗ്ധനും അക്കാദമിഷ്യനുമായ ഡോ. സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനും വസ്തുത വിരുദ്ധമായ പ്രചാരണം നടത്തുന്നതിനുമെതിരെ പ്രതിഷേധം ശക്തമാകണമെന്ന് മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലയിലെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആസൂത്രിത നീക്കങ്ങൾക്കും ഇസ്ലാമോഫോബിയക്കുമെതിരെ ശക്തമായി പ്രതികരിച്ച വ്യക്തിയാണ് സഫറുൽ ഇസ്ലാം ഖാൻ. ലോക്ഡൗണിെൻറ മറപിടിച്ച് ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാനാണ് ഭരണകൂട ശ്രമം. ഇന്ത്യയിൽ വർധിച്ചുവരുന്ന ഇസ്ലാമോഫോബിയക്കെതിരെ രാജ്യത്തെ പ്രമുഖ ആക്ടിവിസ്റ്റുകളും അന്താരാഷ്ട്ര സമൂഹവും പ്രകടിപ്പിച്ച ആശങ്കക്കപ്പുറമൊന്നും അദ്ദേഹത്തിെൻറ വിവാദമായ ഫേസ്ബുക്ക് കുറിപ്പിലില്ല. മുസ്ലിം സമുദായത്തിലെ നേതാക്കൾക്കെതിരെ അന്യായമായ കേസുകളെടുത്തും തെറ്റായ പ്രചാരണം നടത്തിയും ഇസ്ലാമോഫോബിയക്ക് ശക്തി പകരുകയാണ് സംഘ്പരിവാർ ചെയ്യുന്നത്. ഭരണഘടനയുടെ മതനിരപേക്ഷ മൂല്യങ്ങൾ അട്ടിമറിക്കുന്ന വർഗീയ ഫാഷിസത്തിനെതിരെ കക്ഷി, രാഷ്ട്രീയ, സമുദായഭേദമില്ലാതെ എല്ലാവരും പ്രതിഷേധിക്കണമെന്ന് സംയുക്ത പ്രസ്താവന ആഹ്വാനം ചെയ്യുന്നു.
എം.പിമാരായ കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, വി.ഡി. സതീശൻ എം.എൽ.എ, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, എം.ഐ. അബ്ദുൽ അസീസ്, ടി.പി. അബ്ദുല്ലക്കോയ മദനി, സി.പി. ഉമർ സുല്ലമി, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, കുഞ്ഞിമുഹമ്മദ് പറപ്പൂർ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മൗലാന അബ്ദുശുക്കൂർ ഖാസിമി, വി.എച്ച്. അലിയാർ ഖാസിമി, വി.പി. സുഹൈബ് മൗലവി, റവ. യൂജിൻ പെരേര, ഡോ. കെ.എൻ. പണിക്കർ, സച്ചിദാനന്ദൻ, ബി.ആർ.പി. ഭാസ്കർ, കെ. വേണു, പി. സുരേന്ദ്രൻ, ഡോ. ബി. രാജീവൻ, ഭാസുരേന്ദ്രബാബു, ഒ. അബ്ദുറഹ്മാൻ, ഡോ. ഹുസൈൻ മടവൂർ, ഗ്രോ വാസു, അപ്പുകുട്ടൻ വള്ളിക്കുന്ന്, കെ. അംബുജാക്ഷൻ, പി. മുജീബ് റഹ്മാൻ, ഡോ. ജെ. ദേവിക, ഡോ. സെബാസ്റ്റ്യൻ പോൾ, കെ.കെ. കൊച്ച്, ഹമീദ് വാണിയമ്പലം, പി.കെ. പാറക്കടവ്, കെ.ഇ.എൻ, സുനിൽ പി. ഇളയിടം, സി.എൽ. തോമസ്, ഡോ. പി.കെ. പോക്കർ, ശൈഖ് മുഹമ്മദ് കാരക്കുന്ന്, എൻ.എം. പിയേഴ്സൺ, സി.എസ്. ചന്ദ്രിക, എൻ.പി. ചെക്കുട്ടി, ഡോ. യാസീൻ അഷ്റഫ്, സണ്ണി എം. കപിക്കാട്, എ. സജീവൻ, കെ.കെ. ബാബുരാജ്, കെ.പി. ശശി, ഗോപാൽ മേനോൻ, ആദം അയ്യൂബ് എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.