സുരക്ഷിതവും ആദായകരവുമായ മത്സ്യബന്ധനം സർക്കാർ ലക്ഷ്യം -മന്ത്രി
text_fieldsകൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതവും ആദായകരവുമായ തൊഴിൽ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ.
വായ്പയെടുത്ത മത്സ്യത്തൊഴിലാളികളുടെ കുടിശ്ശികതുകയിലെ പലിശ, പിഴപ്പലിശ എന്നിവ എഴുതിത്തള്ളി മുതൽ മാത്രം അടക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് ആനുകൂല്യവിതരണം, മൊബൈൽ ഫിഷ് മാർട്ട് അന്തി പച്ച (ഫ്ലാഗ് ഓഫ്), മൈക്രോഫിനാൻസ് പദ്ധതി വായ്പ, മത്സ്യത്തൊഴിലാളി വനിതകൾക്കുള്ള പലിശരഹിത വായ്പ, മത്സ്യകച്ചവടക്കാർക്കുള്ള വാഹന വിതരണം എന്നിവയും നടന്നു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് ചെയർമാൻ പുല്ലുവിള സ്റ്റാൻലി, ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല, പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.