വിദ്യാഭ്യാസ മേഖലയിലെ കാവി വത്കരണം: കെ.എസ്.യു മാർച്ചിൽ സംഘർഷം
text_fieldsതിരുവനന്തപുരം: എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളുടെ കാവിവത്കരണത്തിനെതിരെ കെ എസ് യു സംസ്ഥാന കമ്മറ്റി നടത്തിയ ഏജീസ് ഓഫീസ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് എ.ജി.എസ് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.തുടർന്ന് നടന്ന സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്തു.
പാഠം പുസ്തകങ്ങിലൂടെ വർഗീയ വിഷം കുത്തി വച്ച് കാവിവല്കരണ നയം നടത്തുന്ന കേന്ദ്ര സർക്കാർ ആർ.എസ്.എസിനും സംഘ പരിപാറിനും ഇഷ്ടമല്ലാത്ത ചരിത്ര യാഥാർഥ്യങ്ങളെ പാഠ പുസ്തകങ്ങളിൽ നിന്നും തുടച്ചു നീക്കുവാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയെ കാവി വത്കരിക്കാൻ അനുവദിക്കില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
ചരിത്രത്തെ തമസ്കരിക്കാനും വളച്ചൊടിക്കാനും ഇല്ലായ്മ ചെയ്യാനും ആസൂത്രിതമായ ശ്രമം ദേശ വ്യാപക ശ്രമം നടക്കുമ്പോൾ അതിനെതിരെ പ്രതിരോധത്തിൻ്റെ കവചം തീർക്കാൻ വിദ്യാർത്ഥി സമൂഹത്തിന് ബാധ്യതയുണ്ട്. സകല വെല്ലുവിളികളെയും അതിജീവിച്ച് ശക്തമായി പേരാടാൻ കെ.എസ്.യു വിന് ബാധ്യതയുണ്ടെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു.
എൻ.എസ്.ഇ.ആർ.ടി. പാഠ പുസ്തകങ്ങളിൽ നിന്ന് ഗാന്ധി വധം, ആർ.എസ്.എസ് നിരോധനം, അബ്ദുൽ കലാം ആസാദിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ എന്നിവ പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കിയതിലൂടെ ചരിത്രത്തോടുള്ള നീതികേടാണ് സംഘ പരിവാർ സർക്കാർ നടത്തുന്നത് എന്നാരോപിച്ചാണ് കെ.എസ്.യു എ.ജി.എസ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചത്.
മാർച്ചിനു നേരെ നിരവധി തവണ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റുവെന്ന് കെ.എസ്.യു സംസ്ഥാന കൺവീനർ തൗഫീക്ക് രാജൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.