പാഠപുസ്തകങ്ങളിലെ കാവി വത്കരണം; കാമ്പസ് തല പ്രതിഷേധവുമായി കെ.എസ്.യു
text_fieldsതിരുവനന്തപുരം: പാഠപുസ്തകങ്ങളെ കാവിവൽക്കരിക്കാനും പാഠപുസ്തകങ്ങളിലൂടെ സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാനും വേണ്ടി കേന്ദ്രസർക്കാർ ശ്രമങ്ങൾ നടത്തുമ്പോൾ അതിനെതിരെ കാമ്പസ് തലം മുതൽ സംസ്ഥാന തലം വരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ അറിയിച്ചു.
ഡിസംബർ അഞ്ചിന് സംസ്ഥാനത്തുടനീളമുള്ള കാമ്പസുകളിൽ കെ.എസ്.യു പ്രൊട്ടസ്റ്റ് സ്‌ക്വയർ എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിക്കും.
പുതുക്കിയ ദേശീയ വിദ്യാഭ്യാസ നയത്തെ കോൺഗ്രസും കെ.എസ്.യുവും നിരന്തരമായി എതിർത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഏറ്റവും അവസാനം വന്ന യു.ജി.സിയുടെ ഉത്തരവ് പ്രകാരം ഈ സംഘപരിവാർ പോളിസിയെ പ്രകീർത്തിച്ചു കലാലയങ്ങളിൽ സെൽഫി പോയിന്റുകൾ വെക്കണമെന്നതാണ് ആവശ്യം.
ഈ ആവശ്യത്തിനെതിരെ കെ.എസ്.യുവിന്റെ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഇതിൻറെ ഭാഗമായാണ് കേരളത്തിലെ കാമ്പസുകളിൽ നിന്ന് സമരപരിപാടികൾക്ക് തുടക്കം കുറിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.