കുഞ്ഞു സഫ്വാന് മജ്ജ നല്കാന് 10 വയസ്സുകാരന് ഇക്കാക്കയുണ്ട്; ശസ്ത്രക്രിയക്ക് സഹായം തേടി കുടുംബം
text_fieldsഎകരൂൽ (കോഴിക്കോട്): കളിക്കൂട്ടുകാര്‍ക്കൊപ്പം കളിച്ചുരസിക്കേണ്ട കാലമത്രയും രോഗത്തിെൻറ തടവറയിലായിരുന്നു ഏഴു വയസ്സുകാരനായ മുഹമ്മദ് സഫ്വാൻ. പൂനൂര് ചേപ്പാലയില്‍ താമസിക്കുന്ന കപ്പുറം സ്വദേശി കാരാട്ടുമ്മല്‍ ഹാരിസിെൻറയും സീനത്തിെൻറയും ഇളയ മകന് സഫ്വാൻ തലാസീമിയ ബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി രക്തമാറ്റത്തിലൂടെയാണ് ജീവന് നിലനിര്‍ത്തുന്നത്.
മൂന്നരമാസം പ്രായമായപ്പോള്‍തന്നെ കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ മാസത്തില്‍ രണ്ടു തവണ രക്തമാറ്റത്തിന് വിധേയനാകുന്നുണ്ട്. ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ സാധാരണ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന 10 വയസ്സുള്ള സഹോദരന് മുഹമ്മദ് ഫര്‍ഹാെൻറ മജ്ജ അനുയോജ്യമാണെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ സഫ്വാെൻറ ജീവിതം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
നാലു മാസത്തോളം തുടരുന്ന ചികിത്സക്കുവേണ്ടി 30 ലക്ഷത്തോളം രൂപ വേണമെന്നത് നിര്‍ധന കുടുംബത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സൗദിയിലെ ദമ്മാമില്‍ സ്വകാര്യ ടയര്‍ കടയില്‍ ജീവനക്കാരനായ ഹാരിസിെൻറ വരുമാനത്തിെൻറ നല്ലൊരു ഭാഗവും മകെൻറ ചികിത്സക്കാണ് ചെലവഴിച്ചത്. സുമനസ്സുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഡോ. അബ്ദുല്‍ സബൂര്‍ തങ്ങള്‍ ചെയര്‍മാനായും പൂനൂര് ഇശാഅത്ത് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.സി. അബ്ദുറഹ്മാന് കണ്‍വീനറായും സഫ്വാന് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
പഠനത്തിൽ മിടുക്കനായ സഫ്വാന് ഇനി സുമനസ്സുകളുടെ സഹായത്തോടെ മാത്രമേ ജീവിതത്തിലേക്ക് തിരിച്ചുവരാനാകൂ. പിതാവിെൻറ പേരിലുള്ള അക്കൗണ്ട് നമ്പര്‍: 39143101576, ഹാരിസ് കാരാട്ടുമ്മൽ, എസ്.ബി.ഐ പൂനൂർ ബ്രാഞ്ച്, IFSC: SBIN0008662. ഗൂഗിൾ പേ നമ്പർ: 99466 79087. മൊബൈല്‍ നമ്പര്‍: 9447462057, 9447337886.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.